താൾ:RAS 02 03-150dpi.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ക്ക എന്നർത്ഥമായിരിക്കകൊണ്ട സന്യസിച്ചവൻ സർവ്വകർമ്മങ്ങളേയും പരിത്യജിക്കേണ"മെന്നു പറയുന്നു. ഇതിനു ലക്ഷ്യമായി ശങ്കരാചാര്യസ്വാമികളുടെ ഗീതാഭാഷ്യത്തിന്റെ മുഖവുരയിൽനിന്നും ഒരു വാക്യത്തെ എടുത്തു ഭാഷപ്പെടുത്തിക്കാണിക്കുകയുംചെയ്യുന്നു. അനാത്മവിഷയാകാരലേശസംബന്ധമില്ലാതെ മനസ്സ് ബ്രഹ്മാകാരപരിണാമോന്മുഖമായിരിക്കേണമെന്നല്ലാതെ കർമ്മം ചെയ്യുന്നതിനെ ആ വാക്യാർത്ഥം നിഷേധിക്കുന്നുണ്ടെന്നു തോന്നുന്നില്ല. എന്തെന്നാൽ ഗീതയെ വ്യാഖ്യാനിച്ച് അതിൽ പ്രതിപാദിതങ്ങളായ വിഷയങ്ങളിൽനിന്നും മനുഷ്യദൃഷ്ടികളെ ദവീയസിയായ പദവിയിലേക്കു നയിപ്പിക്കണമെന്ന് ആചാര്യസ്വാമിക്കു നിർബ്ബന്ധമുണ്ടായിരുന്നു എന്ന നമുക്ക് ഊഹിക്കാൻ ഒരു മാർഗ്ഗവും കാണുന്നില്ല. ഗീത തന്നെ അർജ്ജുനനു കർമ്മത്തിൽ വൈമുഖ്യം വന്നപ്പോൾ അതു ചെയ്തേതീരൂ എന്നു അദ്ദേഹത്തോടു ഭഗവാൻകൃഷ്ണൻ ഉപദേശിക്കുന്നതാകുന്നു. ഈ ഗീതയിൽ ൧൮ാം അദ്ധ്യായം സന്യാസിയായുള്ള ഒരുവൻ സദാകാര്യം ചെയ്യേണമെന്നും തദ്വീപരീതന്മാർ മൂഢന്മാരെന്നും ഉപദേശിക്കുന്നു. ഈ അവതാരപുരുഷൻതന്നെ മേൽപറഞ്ഞ ഉദ്ദേശത്തെ അനുകരിച്ചു ജനങ്ങളിൽ കൃത്യബോധം ഉണ്ടാക്കി കൊടുത്തുമാണിരുന്നിരുന്നത്.

മേനവൻ പറയുന്നപോലേയുള്ള സന്യാസിയുടെ മറ്റുലക്ഷണങ്ങളിൽ അധികവും അഭ്യാസികൾക്കല്ലാതെ ആരൂഢന്മാർക്കു ഒരിക്കലും അപേക്ഷിതങ്ങളായേ തിരൂ എന്നുള്ളവയല്ലാത്തതുകൊണ്ട് ഉപന്യാസത്തിന് "അഭ്യാസിധർമ്മം" എന്നുപേരിട്ടിരുന്നു എങ്കിൽ പ്രസ്തുതവിഷയം ഇതിനേക്കാൾ അധികം യോജിച്ചിരിക്കുമെന്നുതോന്നുന്നു. സന്യാസി കാട്ടിലേ ഇരിക്കാവു, ഭിക്ഷാന്നമേ ഭക്കിക്കാവു, എന്നും മറ്റുമുള്ള അഭിപ്രായളെ "ജ്ഞാനവാസിഷ്ഠം മുഴുവനും അതിൽ വിശേഷിച്ചു" ശിഖിധ്വജോപാഖ്യാനവും നിർമ്മൂലനംചെയ്യുന്നതിൽ ഉന്മേഷത്തോടുകൂടി ഇരിക്കുന്നു.

ഋണത്രയങ്ങളെ തീർക്കുന്നതിനു പുത്രസമ്പത്ത വെണമെന്നും അതില്ലെങ്കിൽ നരകപ്രാപ്തി ഉണ്ടെന്നുമുള്ള അഭിപ്രായ്തതെ പ്രസിദ്ധന്മാരും യഥാർത്ഥ സന്യാസികളുമായ നവയോഗികൾ, സ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/34&oldid=167511" എന്ന താളിൽനിന്ന് ശേഖരിച്ചത്