താൾ:RAS 02 03-150dpi.djvu/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
---172---

ളും "ഇപ്രകാരങ്ങളായ ഗുണങ്ങൾ തികഞ്ഞിട്ടുള്ള യാതൊരുവനും യഥാർത്ഥസന്യാസിയാകില്ല" എന്ന് ആ വക ചോദ്യങ്ങൾക്ക് ഒരുത്തരവും, "സന്യാസിവേഷം കെട്ടുന്നത് എളുപ്പവും ധർമ്മത്തെ അനുഷ്ഠിക്കുന്നതും ഫലത്തെ പ്രാപിക്കുന്നതും പ്രയാസവും ആകുന്നു" എന്നൊരു നിശ്ചയവും ആകുന്നു. ഈ ചോദ്യോത്തരനിശ്ചയങ്ങളുടെ ആശയം മുൻപറഞ്ഞ ലക്ഷണങ്ങൾ മാത്രമുള്ളവൻ സന്യാസിയാകയില്ലെന്നാണെങ്കിൽ അതു യഥാർത്ഥവും, ആ വക യഥാർത്ഥസന്യാസിയിൽ പ്രകാശത്തിൽ അന്ധകാരം എന്നപോലെ ഒരിക്കലും ഇരിക്കുന്നതല്ലെന്നാണെങ്കൽ അതു അയഥാർത്ഥവും ആണെന്നാണ എനിക്കു തോന്നുന്നത്.

ജനകമഹാരാജാവ് ഏറ്റവും മനസ്സിരുത്ത പ്രവർത്തിക്കേണ്ടതായ അനേകം ഗൈൗരവമുള്ള ഐഹികകർമ്മങ്ങൾക്ക് ഒരു നിധിയായും, അതേസമയത്തിൽ തന്നെ അദ്ദേഹം ഒരു നിഷ്കാമകർമ്മിയായ ഒരു യഥാർത്ഥ സന്യാസിയായും ഇരുന്നിരുന്നു എന്ന പുരാണമൂലം അറിയാവുന്നതാണ. നാരദപ്രഭൃതികളായ അനേകമഹർഷിമാരിൽ മാത്സര്യാദികളായ അനേകദോഷങ്ങൾ കുടിയിരുന്നില്ലയോ എന്നുകൂടി ആശങ്കിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട മേനവൻ പറയുന്ന പിശാചുക്കളിൽ ചിലരെങ്കിലും താദൃശയായ പദവിയേയോ മറ്റോ ആശ്രയിച്ചവരല്ലെന്നു തീർച്ചപ്പെടുത്തുവാൻ അല്പബുദ്ധിയായ എനിക്കു ധൈര്യംവരുന്നില്ല. "പുംഖാനുപുംഖവിഷയേക്ഷണതല്പരൊപിബ്രഹ്മാവലോകന നിഗൂഢമനാഹിയോഗീ"ഇത്യാദി പ്രമാണങ്ങൾ ഈദൃശന്മാരെ വേണ്ടിടത്തോളം സഹായിക്കുന്നുമുണ്ട്. അതുകൊണ്ട മേനവന്റെ വിശേഷണപദങ്ങൾ സാഹസഗീരുതക്കളല്ലയോ എന്നുകൂടി സംശയിക്കുന്നു.

രണ്ടാമതായി മേനവൻ സന്യാസാർഹന്മാരുടെ ലക്ഷണപ്രഖ്യാനത്തിന്ന ഒരുങ്ങുന്നു. സാധനചതുഷ്ടയസമ്പത്തി അഭ്യാസിയായ ഒരുവന്റെ ലക്ഷണമെന്നല്ലാതെ ആരൂഢനായ ഒരുവങ്കലും അതു കണ്ടേ മതിയാവു എന്നുശഠിക്കുന്നത് അബദ്ധമാണെന്നുകൂടി വന്നേക്കാം.

മൂന്നാമതായി അദ്ദേഹം സന്യാസിയുടെ ലക്ഷണത്തെ വിവരിക്കുന്നു. ​"സന്യസിക്കയെന്നാൽ സർവ്വകർമ്മങ്ങളേയും പരിത്യജി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sreejithkoiloth എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/33&oldid=167510" എന്ന താളിൽനിന്ന് ശേഖരിച്ചത്