താൾ:RAS 02 03-150dpi.djvu/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു                        --- 141 ---

പാമരന്മാര പോലും “എന്നാൽ മോക്ഷമുണ്ടോ” എന്ന സംഭാഷണങ്ങളിൽ പലപ്പോഴും പറഞ്ഞുവരാറുള്ളതുകൊണ്ടുതന്നെ മോക്ഷം പരമാനന്ദമായിട്ടുള്ള ഒരവസ്ഥയാണെന്നു നമുക്ക് അനുമാനിക്കാവുന്നതാണ. ഏതുജന്മത്തിൽ മുക്തനാവുകയോ, മുക്തനാവുന്നതിന്ന ശ്രമിക്കുകയോ ചെയ്യുന്നുവോ, ആ ജന്മം സഫലവും അങ്ങിനെ അല്ലാത്തജന്മം നിഷ്ഫലവും ആണെന്നുള്ളത നിർവ്വിവാദമായിട്ടുള്ളതാകുന്നു.

      “യാനിദു:ഖാനിയാതൃഷ്ണാദുസ്സഹായേദുരാധയഃ.
       തത്സർവ്വംശാന്തചേതസ്സുതമോർക്കേഷ്വിവനശ്യതി--
        ശ്രുത്വാസ്പ്യഷ്ട്വാചദൃഷ്ട്വാചഭുക്ത്വാഘ്രാത്വാശുഭാശുഭം,
        നഹൃഷ്യതിഗ്ലായതിയഃ സശാന്തഇതികഥ്യതേ.”

എന്നുംമറ്റുമുള്ള പ്രമാണങ്ങളേകൊണ്ട മോക്ഷം സിദ്ധിക്കുവാൻ അവശ്യമുള്ളവയിൽ ശാന്തി പ്രാധാന്യമെറിയ ഒന്നാണെന്നും ദുഃഖംവരുമ്പോൾ സന്തോഷിക്കാതെയും ഇരിക്കുന്നവനാണ ശാന്തനെന്നും പറയപ്പെടുന്നു.

ഇങ്ങിനെയുള്ള ശാന്തിയെ ശീലിക്കാതെ മനുഷ്യർ വിചാരമില്ലാത്തവരും ഗർവ്വികകളുമായി കാലംകഴിച്ചുകൂട്ടുന്നത് എത്രകഷ്ടമായിട്ടുള്ളതാണ്. താൻ വലിയ യോഗ്യനാണെന്നും മറ്റാരുംതനിക്കു സമനല്ലെന്നും തോന്നുകയാണ പ്രായേണ ഗർവ്വിന്ന കാരണമായിത്തീരുന്നത്.

എല്ലാവർക്കും ഒരേവിധമായ അഭിപ്രായം യാതൊരു കാര്യത്തിലും ഉണ്ടാവുന്നതല്ലാ. ഏതുകാര്യത്തിലും ഏതുകാലത്തും അഭിപ്രായഭേദങ്ങൾ ഉണ്ടായിക്കൊണ്ടുതന്നെയിരിക്കും. ഒരു കാര്യത്തേ കുറിച്ച് ഒന്നിലധികം അഭിപ്രായങ്ങളുണ്ടാകുമ്പോൾ എല്ലാ അഭിപ്രായങ്ങളിലും പരമാർത്ഥമുണ്ടെന്ന് എപ്പോഴും പറഞ്ഞുകൂടുന്നതുമല്ല.

ഒരാൾക്കു വല്ലതിനേയും കുറിച്ച് ഒരു അഭിപ്രായം ജനിക്കുന്നത യഥാർത്ഥമായ കാരണത്തെ ആശ്രയിച്ചായിരിക്കുമ്പോൾ ആ അഭിപ്രായത്തെ എല്ലാവരും സ്വീകരിക്കുകയും അതിനെ “സി

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Shiju എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_03-150dpi.djvu/2&oldid=167495" എന്ന താളിൽനിന്ന് ശേഖരിച്ചത്