താൾ:RAS 02 01-150dpi.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധികം താമസം കൂടാതെ ചൂളകത്തുനതിന്റെ സമ്പ്രദായം പതിവിൻപടിയായി. ഉടനേ അരയിൽ ചുറ്റിയിരുന്ന മേൽമുണ്ടിന്റെ ഒരു തലകൊണ്ട് മാർവിടം മറച്ചും കാറ്റാടികൊണ്ട് മുഖത്തേക്ക്വരുന്നതും കറുത്തു നീണ്ടുചുരുണ്ടതും ആയ തലമുടിയേ ഒരു കൈകൊണ്ട് തടുത്തും, അമ്മുവിന്റെ അനലങ്ക്രുതമായ സുന്ദര രൂപം ബാലക്രുഷണമേനവന്റെ നേരെ ചെന്നു. തന്നിൽ അത്യന്തം അനുരക്തയായ മോഹനാംഗിയുടെ വിനീതവേഷത്തോടുകൂടീയ വരവുകണ്ടിട്ടും നിർമ്മലമായ മനസ്സിന്റെ ശുദ്ധഗതി ഓർത്തിട്ടൂം ബാലക്രുഷ്ണമേനവന്റെ മുകത്ത് ആദ്യം സ്പുരിച്ച ഭാവം ബരതശാസ്ത്രപണ്ഠിതന്മാർക്കുകൂടി ദ്രുർഗ്രാഹ്യമായിട്ടുള്ളതാണ്. അനുകമ്പയുടെയും പുച്ഛത്തിന്റെയും മദ്ധ്യത്തിൽ ഒരു ഭാവരസം ഉണ്ടെങ്കിൽ അതാണെന്നു കഷ്ടിച്ച് സമ്മഥിക്കാം. എന്നാൽ ഈ സ്തോഭം അരനിമിഷത്തിൽ മാറീ വ്യസനസ്പർശത്തോടുകൂടീയ ഗൌരവഭാവമായിത്തീർന്നു. അമ്മു അടുത്തുവന്ന. “എന്നാ പാട്ടുപടിച്ചതാ?” എന്നു ചോദിച്ചപ്പോൾ ബാലക്രുഷ്ണമേനോൻ ഒരക്ഷരവും മറൂപടി പറഞ്ഞില്ല. അതുകണ്ട് വിഷാദത്തോടുകൂടീ അമ്മു മേനവന്റെ മുഖത്ത് നോക്കി. “ഞാൻ ദേവകിക്കുട്ടിയെ ചെന്നു കാണാഞ്ഞിട്ടുള്ള പരിഭവമാണെങ്കിൽ ഇന്നുകാലത്ത് ഞാനവിടെപ്പോയിരുന്നു. നിങ്ങൾ അവിടെയുണ്ടായിരുനില്ല. ഉച്ചക്കേ വരുള്ളൂ എന്ന ദേവകിക്കുട്ടി പറഞ്ഞു” “ജ്വേഷ്ഠനും അമ്മാമനും ഇവിടെയുണ്ടോ?” “ഇല്ല. അമ്മാമനെ കണ്ടു സംസാരിക്കുകയൂണ്ടായോ?” എന്ന് ചോദിച്ച് അമ്മു തലതാഴ്ത്തി, കാലിന്റ് എപെരുവിരൽകൊണ്ട് മണ്ണിൽ ചിത്രമെഴുതുവാൻ തുടങ്ങി. ബാലക്രുഷ്നമേനവൻ അമ്മുവിന്റെ ചോദ്യത്തിന് “ക്ഷമികു” എന്നു മാത്രം മറൂപടി പറഞ്ഞു. “അവർ എപ്പോൾ വരും?” എന്നു വീണ്ടും ചോദിച്ചു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/66&oldid=167380" എന്ന താളിൽനിന്ന് ശേഖരിച്ചത്