Jump to content

താൾ:RAS 02 01-150dpi.djvu/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തവള താഴെ വീണീട്ട് അധികസമയം കൂടാതെ ബാലകൃഷ്ണമേനവനും അവിടെ എത്തി. തവളയെ തട്ടി പാടത്തേക്കിട്ടിട്ട് പരിചിതമായ സ്വസ്ഥാനത്തു കയറി അടുത്തു കഴിഞ്ഞ സംഭവത്തെക്കുറിച്ച് മനോരാജ്യം വിചാരിച്ചുകൊണ്ട് സുപ്നപ്രായമായി യാതൊരു ചേഷ്ടയും കൂടാതെകണ്ട കുറച്ചുനേരം ഇരുന്നു. അതിന്റെശേഷം അതിദൂരത്തിങ്കൽ നീരാവിയാൽ മൂടപ്പെട്ടതുപോലെ നീലവർണ്ണങ്ങളായും അവ്യക്തങ്ങളായും കാണപ്പെടുന്ന പർവ്വതങ്ങളിലുള്ള വൃക്ഷമൃഗാദികളുടെ സ്വരൂപനിർണ്ണയം ചെയ്യുവാൻ ദൂരനിവാസികിളുടെ സ്വാഭാവികദൃഷ്ടികൾക്ക കേവലം അസാദ്ധ്യമാകുന്നതുപോലെ ഇന്നപ്രകാരമെന്ന വിവരിക്കപ്പെടുവാൻ പ്രയാസമായ ആപൽ ശങ്കയാൽ വ്യാകുലപ്പെട്ടിരിക്കുന്ന മനസ്സിന് ഉന്മേഷമുണ്ടാക്കുവാനോ, ഭാവിയായോ വർത്തമാനമായോ ഉള്ള ആപത്തിൽ നിന്ന് മോചന മാർഗ്ഗം കാണുമ്പോളുണ്ടാവുന്ന സന്തോഷത്താലോ ഒരുവൻ ചെയ്യുന്നതുപോലെ, താളംപിടിച്ച ഗാനരീതിയിൽ ചൂളകുത്തിക്കൊണ്ടാണ് ബാലകൃഷ്ണമേനോൻ മനോരാജ്യസമാധിയിൽ നിന്നും ഉണർന്നത്.

പ്രകൃത്യാസംഗീതത്തിന്റെ ആപാദമധുരത്വം അറിയാത്തവനും വാസനാരഹിതനും ആയ ബാലകൃഷ്ണമേനവൻ പ്രകൃതിവിരുദ്ധമായ ഈ പ്രയോഗത്തിൽ ദൈന്യത തോന്നീട്ടോ എന്നു തോന്നുമാറ് പെട്ടന്ന ഗാനരീതിവിട്ട് ചൂളകുത്തുന്നത് സാധാരണ മട്ടിലാക്കി.

അമ്മു ആഭരണങ്ങളെല്ലാം അഴിച്ച് ശിഷ്യത്തിയുടെ കയ്യില്ല‍ കൊടുത്തിട്ട് തലമുടി രണ്ടായിപ്പകുത്ത് ഒരു പകുതി മുമ്പോക്കംഇട്ട് വേർപെടുത്തുക്കൊണ്ട പുഴക്കടവിലേക്ക് പോകും വഴിയാണ ചൂളകുത്തുന്ന ശബ്ദം കേട്ടത്. ഒച്ച വളരെ പരിചയമുള്ളതായിരുന്നുവെങ്കിലും പതിവിൽ വ്യത്യാസപ്പെട്ട പാട്ടുപാടുന്നതായി തോന്നിയതുകൊണ്ട് കാടുതെളിക്കുന്ന കൂക്കിവിളികേട്ട് പകച്ച് നിൽക്കുന്ന മാൻപേടയേപ്പോലെ അല്പനേരം ചെവി ഓർത്തുകൊണ്ട് സംശയിച്ചുനിന്നു. പത്തായപ്പുരയും ഉരൽപ്പുരയും കൂടിയ ഒരു കെട്ടിയത്തിന്റെ മറവുകൊണ്ട 'കൊട്ടിൽപ്പടി' കാണുവാൻ വയ്യായിരുന്നു.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/65&oldid=167379" എന്ന താളിൽനിന്ന് ശേഖരിച്ചത്