താൾ:RAS 02 01-150dpi.djvu/57

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഞ്ചാമങ്കം (എല്ലാവരും ചുറ്റിനടക്കുന്നു) ജീമൂതകേതു - അയ്യോ! ഉണ്ണി! ജീമൂതവാഹന! ഗരു - (കേട്ടിട്ട്) "അയ്യോ! ഉണ്ണീ! ജീമൂതവാഹന!" എന്നാണ് പറയുന്നത്. ഇതുകൊണ്ട് ഇദ്ദേഹം ജീമൂതവാഹനന്റെ അച്ഛനാണെന്ന് വ്യക്തമാകുന്നു. അപ്പോൾ ഇദ്ദേഹത്തിൻറെ പക്കലുള്ള അഗ്നിയെപ്പറ്റി ആലോചിച്ചിട്ടാവശ്യമില്ല. പുത്രനെ ഹിംസിച്ചിട്ടുള്ള ലജ്ജ കൊണ്ട് ഇദ്ദേഹത്തിൻറെ മുഖത്തുനോക്കുവാൻ ഞാൻ ശക്തനകുന്നില്ല. അല്ലെങ്കിൽ അഗ്നിയെപ്പറ്റി ആലോചിച്ചു ബുദ്ധിമുട്ടുന്നത് എന്തിനാണ്? കടൽ വക്കത്തല്ലേ ഞാൻ നിൽക്കുന്നത്? അതു കൊണ്ട് ഇപ്പോൾ

  മുപ്പാരോന്നായ് ഗ്രസിപ്പാനിളകുമി നള്ളി
  ഹ്വാഭമായ് സുര്യലോക
  പ്രാപ്തിയ്ക്കോ എന്നു തോന്നും പടിവിസൃമരമാം 
  ജ്വാലജാലം കലർന്നും |
  ഉല്പാതക്കാറ്റിനൊക്കും മമ ചിറകടിയാ
  ലുജ്വലത്തായുമബ്ലൌ
  കല്പാന്താത്യുഗ്രമായുള്ളോരു ബഡവബ്രുഹൽ
  ബ്ടാനുവിൽച്ചാടുവാൻ ഞാൻ || 

(എന്ന് എഴുനീല്ക്കുവാൻ ഭാവിക്കുന്നു ) ജീമൂതവാ - അല്ലേ പക്ഷിരാജ! ഈ നിശ്ചയത്തേ ഉപേക്ഷിച്ചാലും! ഈ പാപത്തിനുള്ള പ്രായശ്ചിത്തം ഇതല്ല. ഗരു - (മുട്ടുകുത്തിനിന്നു തൊഴുതുകൊണ്ട്) മഹാത്മൻ! എന്നാൽ പിന്നെ എന്താണ്? പറഞ്ഞാലും! ജീമൂ - അൽപനേരം നിൽക്കൂ! എൻറെ മാതാപിതാക്കന്മാർ എത്തിയിരിക്കുന്നു. ഞാൻ അവരേ അഭിവാദ്യം ചെയ്യട്ടേ. ഗരു - അങ്ങിനെയാവടട്ടേ. ജീമൂതകേതു - (കണ്ടിട്ട് സന്തോഷത്തോടുകൂടി) ദേവി! ഭവതി ഭാഗ്യത്താൽ വർദ്ധിക്കുന്നു. ഇതാ ഉണ്ണി ജീമൂതവാഹനൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Architectlal എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/57&oldid=167370" എന്ന താളിൽനിന്ന് ശേഖരിച്ചത്