താൾ:RAS 02 01-150dpi.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധീരൻ കല്ലൂരവിപ്രൻ നിജ്ജനകമാഹാമാസസത്രം കഴിപ്പാ നാരംഭിച്ചു തുടങ്ങീ മഴ വിഷമമിതെന്നോർത്തുടൻ ഭക്തിശാലീ ഓരോ പദ്യങ്ങൾ നിർമിച്ചതു പുഴവഴിയെച്ചമ്രവട്ടത്ത്തുവാഴു ന്നോരാബ്ദതേശനേകിപ്പെരിയമഴയോഴിച്ചെന്നു ലോകപ്രസിദ്ധം.

    ഇന്നീമഴശ്ലോകമിതെന്നുപേരി
    ട്ടോന്നിച്ചു ചേർത്തായതയച്ചിടുന്നു
    എന്നാലിതിൻ ജാത്യമറിഞ്ഞു ലോകർ
    നന്ദിക്കുവാനായ ടുവം മഹൻ ഞാൻ 

മഴശ്ലോകങ്ങൾ കല്ലൂർ വിപ്രനെഴുത്ത പാർശ്വഗതരാം ഭൂതങ്ങൾ വായിച്ചുടൻ ചോല്ലെറുന്നൊരു ചമ്രവട്ടപതിയോടിപ്പോൾ ധരിപ്പിക്കുവാൻ വല്ലാതേമഴ പെയ്തിടുന്നതുടനേ മാറ്റിത്തരേണം ഭവാൻ വെല്ലം കൊണ്ടു ചതുശ്ശതത്തെവിരവോടെ ന്നാൽ കഴിച്ചീടുവൻ

    പരിചൊടു പുകൾ പൊങ്ങും ചമ്രവട്ടത്ത്‌വാഴും
    ഹരിഹരതനയാ! നിൻപാദപത്മo തൊഴുന്നേൻ
    ഇരിവതു ദിവസത്തിനിന്നുതോട്ടിന്നിമേലാ
    ലരുതു കരുണയാതെ വർഷമെന്നുള്ള ശബ്ദം

തിയ്യാട്ടൊന്നു കഴിച്ചിടാമനുദിനം ചെയ്യാം നമസ്കാരവും നെയ്യാടാം കനകാദ്രി കൊണ്ടു കൃതമാം കയ്യാദിയും ചെയ്തിടാം വയ്യായെന്നൊരു ശാറമില്ല വഴിവാടയ്യായിരം നേർന്നു ഞാ നയ്യാ നിൻ കൃപയാലഹോ മഴയിനിപ്പെയ്യാതെയാക്കീടണം കയ്യിൽപ്പണ്ടോരുകുന്നെടുത്തു വരിഷം മാതാവു നിർത്തീലയോ മെയ്യിൽ പാതിയുമകനല്കിയ പിതാ ഗംഗാം ധരിച്ചീലയോ വയ്യിപ്പോൾ മഴ മാറ്റുവാൻ തനയനെന്നുള്ലൊരു ദുഷ്കീർത്തിയെ ന്നയ്യപ്പാ! മമചമ്രവട്ടമമവം നാഥാ വരുത്തീടൊലാ.

   അയ്യപ്പ നിന്തിരുവടിക്കൊരു നേര്ച്ച നേർന്നാൽ
   ചെയ്യിക്കയില്ല മഴയെന്നൊരു ലോകവാദം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Architectlal എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/58&oldid=167371" എന്ന താളിൽനിന്ന് ശേഖരിച്ചത്