താൾ:RAS 02 01-150dpi.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മൂന്നു കട്ടികൾ ഉണ്ടായാൽ അവയെ മാറ്റുന്നതിന്റെ ക്രമം ചിത്രത്തിൽ കാണിച്ചിട്ടുണ്ട്. ഈ ക്രമത്തിന് ഓരോ കട്ടി കൂടുന്തോറും നീക്കങ്ങളുടെ തുക ഒന്നെരട്ടിച്ച് അതിൽ ഒന്നിലധികമാവുന്നു. അല്ലെങ്കിൽ, എത്ര കട്ടികൾ ഉണ്ടോ അത്രപ്രാവശ്യ്യം രണ്ട് എന്ന സംഖ്യ എടുത്ത തമ്മിൽ പെരുക്കി കിട്ടീയ തുകയിൽ നിന്നും ഒന്ന് കുറച്ചാൽ ആവശ്യമുള്ള സംഖ്യ കിട്ടൂമെന്നും സ്പഷ്ടമാണ്. ബ്രഹ്മാവിന്റെ ഗോപുരത്തിന് 64 പ്രാവശ്യ്യം അതുകൊണ്ടു തന്നെ പെരുക്കി 1 കുറച്ചാൽ കിട്ടുന്നേടത്തോളം നീക്കങ്ങൾ ആവശ്യമാണ്. ഇത് പ്രഥമദ്രുഷ്ടിയിൽ തോന്നിയേക്കാവുന്ന മാതിരി ചെറുതായ ഒരു സംഖ്യയല്ല. 18,446,744,073,709,551,615 നീക്കങ്ങളാണ് ആവശ്യമുള്ളത്. ഒരു നീക്കത്തിന് ഒരു സെക്കന്റ് അനുവദിയ്ക്കുന്ന പക്ഷം കട്ടികൾ അറൂപത്തിനാലും മൂന്നാമത്തെ തൂശിയിലേക്കു നീക്കുന്നതിനു അൻപതിനായിരം ലക്ഷം നൂറ്റാണ്ടുകളിൽ അധികം വേണ്ടിവരുന്നു! കലിയുഗത്തിന് 432000 കൊല്ലവും ഒർു ചതുർ‌യുഗത്തിൻ അതിൽ പത്തിരട്ടിയും മാത്രമേയുള്ളൂ. കണക്കിന് എത്ര ചതുർ‌യുഗങ്ങൾ കൂട്ടിയാൽ ആണ് നമ്മുടെ സ്വ്ല്പമായ കാര്യം സാധിക്കുക എന്നുള്ള സംഗതി ഏറ്റവും വിസ്മയജനകമായിരിക്കുന്നു. ഇപ്രകാരം വിനോദവും അറിവും ഉരുപോലെ കൊടുക്കുന്നതായ ഗണനലീലകളിൽ പണ്ടുള്ള വിദ്വാന്മാർ വളരെ ശ്രദ്ധയോടെ പരിശ്രമിച്ചുകൊണ്ടിരിന്നു. ചിലർ ഈ പത്തിപ്പിനെ ഭോഷന്മാരായ ധനികന്മാരെയും രാജാക്കന്മാരെയും പറ്റിപ്പാനും ഉപയോഗിച്ചിട്ടുള്ളതായികേട്ടിട്ടുണ്ട്. ഒരിക്കൽ വടക്കേ ഇന്ത്യയിലെ ഒരു രാജാവ് ഒരു സന്യാസിയോടു കൂടീ ചതുരംഗം വക്കുവാൻ തുടങ്ങി. പന്തയത്തിന്റെ കാര്യത്തിൽ ആദ്യം കുറച്ചു തർക്കമുണ്ടായതിനാൽ, രാജാവ് തോൽക്കുന്ന പക്ഷം വരയിൽ 64 കള്ളികൾ ഉള്ളതിനാൽ ഒന്നാമത്തെതിന്ന് ഒരു മണി നെല്ലും രണ്ടാമത്തേതിൽ രണ്ടുമണിയും മൂന്നാമത്തേതിൽ നാലു മണിയും ഇങ്ങിനെ ഇരട്ടീ വീതം എല്ലാ കള്ളികൾക്കും വേണ്ടിവരുന്ന നെല്ലു മുഴുവനും കണക്കാ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/46&oldid=167358" എന്ന താളിൽനിന്ന് ശേഖരിച്ചത്