Jump to content

താൾ:RAS 02 01-150dpi.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ടെ ഒടുവിലത്തെക്കുനിപ്പ് ആസാനിക്കുന്നതിനു മുമ്പ് ഇടത്തോട്ട് ഒരു കുനിപ്പ് കൂട് ചേർത്ത് എഴുതുന്ന സമ്പ്രദായമാണ് അവർ പ്രയോഗിക്കുന്നത്. ഇതിന് പുതിയതായി ഒരു കരുവ് വാർത്തിട്ടുണ്ടെന്ന് തോന്നുന്നു. ഈ വിധം പുതിയ ലിപികളെ അച്ചുകൂടക്കാർ ഉണ്ടാക്കുന്നപക്ഷം ‘ണ’ കാരത്തിറ്റ്നെ കാര്യവും സുലഭമാകുന്നതാണ്. പുതിയ ലിപികൾ പൂർവ്വാചാരനിഷ്ടന്മാർക്ക് രുചിക്കയില്ലെങ്കിലും കാലക്രമേണ ആദരണീയമായിത്തീരുമെന്നതിന് സംശയമില്ല. ഈ പറഞ്ഞ ‘ൺ’ കാരം ഏതു വർഗ്ഗത്തിൽ ചേർന്നതാണ് എന്നാണ് ഇനി ആലോചിക്കുവാനുള്ളതും. കേരള പാണിനീയകർത്താവ് ഇതിനെദന്ത്യങ്ങളുടെ കൂട്ടത്തിൽ ചേർത്തെഴുതിയിരിക്കുന്നു. മൂർദ്ധന്യമായ ‘ണ’ യെയും ദാന്ത്യമായ ‘ന’ യെയും ഉച്ചരിക്കുമ്പോൾ , ജിഹ്വാഗ്രം മുറക്ക് മൂർദ്ധാവിനോടൂം ദന്തത്തോടും അടുത്തുവരുന്നുവെന്നുകാണാം എന്നാൽ ങ്ങ എന്നതുകൾക്ക് ഇടയിലാണെന്നും അതിനാൽ ‘ണ’ കാരത്തെ കേവല ദന്ത്യമായി ഗണിപ്പാൻ പാടില്ലെന്നും ഗ്രഹിക്കാവുന്നതാണ്. ‘ന’ കാരത്തേ ഉച്ചരിക്കുമ്പോൾ ജിഹ്വാഹ്രം ദന്തമൂലത്തിനു\ അല്പം മേലായിരിക്കുന്നു. ഈ വർണ്ണത്തെ ശൂപദന്ത്യം എന്നൊരു പുതിയ ഗണത്തിൽ ചേർക്കുന്നതല്ലേ യുക്തമായുള്ളത്? ‘ണ’ എന്നതു ണകാരം തേഞ്ഞുണ്ടായതെന്നാകുന്നു എന്റെ അഭിപ്രായം. ഈ ‘ണ’എന്ന വർണ്ണം ടവർഗ്ഗത്തിനും തവർഗ്ഗത്തിനും ഇടയിലുള്ള ഒരു വർഗ്ഗത്തിലെ അനുനാസികമാണെന്ന് അല്പം ആലോചിച്ചാൽ മനസ്സിലാക്കാം. . പ്രസ്തുത വർഗ്ഗത്തിനു\ തൽക്കാലം ‘ഖിലവർഗ്ഗം’ എന്നു പേരിടാം. ഈ ഖിലവർഗ്ഗത്തിൽ അനുനാസികമായ ണകാരം കൂടാതെ വേറെ വർണ്ണങ്ങളുമുണ്ട്. ഇവയിലൊന്ന് ‘എന്റെ’ ‘അവന്റെ’ മുതലായ വാക്കുകളിൽ ‘റ്’ എന്നു ലിപിയാൽ കുറിക്കപ്പെടുന്ന ഉച്ചാരണമാകുന്നു. സാക്ഷാൽ റകാരത്തിനും ഈ വർണ്ണത്തിനും തമ്മിൽ വ്യത്യാസം ഉണ്ട്. ശബ്ദാഗമം നോക്കിയാൽ അവിടെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/42&oldid=167354" എന്ന താളിൽനിന്ന് ശേഖരിച്ചത്