താൾ:RAS 02 01-150dpi.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഞ്ഞീടും സർപ്പത്തിന്റെ പദങ്ങളെ” എന്നു പറഞ്ഞതുപ്ലെ അവർ പരസ്പരമുള്ള കാപട്യത്തെ അറിവാൻ കഴിവുള്ളവരാകയാൽ പരസ്പരം കപടം കാണിക്കുവാ‍ാൻ സാധിക്കാത്തതും തന്നിമിത്തം അങ്ങിനെയുള്ളവരുടെ മൈത്രിയിൽ കളങ്കം ഭവിക്കാതിരിക്കുന്നതുമാകുന്നു. രണ്ടു ദോഷങ്ങൾ തമ്മിൽ ചേർന്നാൽ അറ്റുകൊട്ൺ പരസ്പരം ദോഷം തട്ടുനതല്ലെന്ന് നമ്മൂടെ ജോത്സ്യന്മാരും സമ്മതിക്കുന്നതാണ്. ഭർത്താവിന്റെ ജാതകത്തിൽ ഏഴാമെടത്ത് ചൊവ്വ നിന്നാൽ ഭാര്യക്കും ഭാര്യയുടെ ജാതകത്തിൽ ഏഴാമെടത്തെ ചൊവ്വ നിന്നാൽ ഭർത്താവിനും ദോഷമാണെന്ന് പ്രമാണെമുണ്ടെങ്കിലും രണ്ടുപേരുടേയും ജാതകത്തിൽ ഏഴാമെടത്തെ ചൊവ്വ നിൽക്കുന്നുണ്ടെങ്കിൽ പരസ്പരം യാത്രൌ ദോഷവും തട്ടുനന്തല്ലെന്നാണെല്ലാ ജോഠ്സ്യന്മാരും അഭിപ്രായപ്പെടൂന്നത്. സ്വഭാവമാമ്യമുള്ളവരുടെ മൈത്രി കളങ്കമില്ലാത്തതായിരിക്കുമെങ്കിലും ഒരു ദുഷ്ടന് വേറെ ഒരു ധുഷ്ടൻ മിത്രമായിവരുന്നത് അമാവാസിയിലെ രാത്രിക്ക് സ്വതേയുള്ള കൂരിരുട്ട് മഴക്കാറുകൂടെ കൂടീയാൽ ഒന്നുകൂടീ വർദ്ധിക്കുന്നതുപോലെ ദുഷ്ടത വർദ്ധിച്ച് ഒരുകാലത്തും നേരയാകത്തക്കവിധം നശീച്ചുപോകുവാനിടയായിത്തീരുന്നതുകൊണ്ട് ദുഷ്ടത് എന്നുള്ളത് അവനവനെ കെടുക്കുന്ന് മഹാശത്രുവാണെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഈ ഭാഗത്തെക്കുറിച്ച് വേറെ ഒരുവസരത്തിൽ വിസ്തരിക്കാം. ഒരുവൻ ദുസ്വഭാവിയാണെന്നറിയപ്പെട്ടാൽ അവനെ സത്സ്വഭാവമുള്ളവൻ ഒരിക്കലും മിത്രതേന സ്വീകരിക്കുന്നതല്ല. ദുരാത്മാക്കളുടെ വിചാരവും വാക്കും പ്രവ്രുത്തിയും ഒന്നുപോലെയല്ലായ്കയാൽ അവരുടെ കാപട്യം കണ്ടുപിടിക്കുവാൻ കഴിവില്ലാത്തതുകൊണ്ടാണ് ശുദ്ധാത്മാക്കളായവർക്ക് പലപ്പോഴും അബദ്ധം പറ്റിപ്പോകുന്നത്. മുമ്പ് യാതൊരു പരിചയവുമില്ലാത്ത ഒരാളെ യാദ്രുശ്ചികമായി കണ്ടുസംസാരിക്കുവാനിടവന്നാൽ അയാളെ മിത്രമെന്ന് വിചാരിക്കുകയും മിത്രമാണ് എന്നും മറ്റും എഴുതിത്തുടങ്ങുകയും ചെയ്യുന്നത് സാധാരണ പതിവായിരിക്കുന്നു. അങ്ങിനെയുള്ളവരെ പ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/35&oldid=167346" എന്ന താളിൽനിന്ന് ശേഖരിച്ചത്