താൾ:RAS 02 01-150dpi.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശത്രുവാണെന്നു വിചാരിക്കപ്പെടുന്നവൻ മിത്രമായും ഭവിക്കുന്നതാണെന്ന് പറഞ്ഞുവല്ലോ. അതുകോണ്ട് ഒരാളെ ശത്രുവെന്നോ മിത്രമെന്ന് തീർച്ചപ്പെടൂത്തുനന്ത് വളരെ ആലോചിച്ചു വേണ്ടതാണ്. ശത്രുവിനെ മിത്രമാണെന്നോ മിത്രത്തെ ശത്രുവാനെന്നോ ധരിച്ചുപ്യാൽ അവസാനം വ്യസനിക്കാനിടവരുന്നതാണെന്ന് പലർക്കും അനുഭവമുള്ളതായിരിക്കും. പുറത്ത് പീയൂഴഭാവവും ഉള്ളിൽ കാളകൂടഭാവവൌം വഹിച്ചുകൊണ്ടിരിക്കുന്ന കാഞ്ഞിരപ്പഴം പോലെയുള്ള ചിലവകക്കാരുണ്ട്.” മുൻഭാഗത്തെ പല്ലുകൊണ്ട് ചിരിഛ്ക് അണയ്ക്കലെ പല്ലുകൊട്ൺ അമർക്കുന്നവർ” എന്നു പറയുന്നത് ഈ വകക്കാരെക്കുറിച്ചാണ്. “പരോക്ഷേകാര്യഹന്താരം പ്രത്യക്ഷേപ്രിയവാദിനം- വജ്ജേൽതാദ്രുശമ്മിത്രംവിഷകംഭപയോമുഖം.“ കാണുമ്പോൾ ഭംഗിപറയുകയും കാണാതിരിക്കുമ്പോൾ ദോഷം ചെയ്കയും ചെയ്യുന്നവൻ അടിയിൽ വിഷവും മേലെ പാലും ഉള്ള കുടം പോലെയാണെന്നും അങ്ങിനെയുള്ള മിത്രത്തെ ഉപേക്ഷിയ്ക്കണമെന്നുമാണ് ഇതിറ്റ്നെ താല്പര്യം. ഒരുവൻ മിത്രത്വേന സ്വീകരിക്കത്തക്ക യോഗതയുള്ളവനോ അല്ലയോ എന്ന് തീർച്ചപ്പെടൂത്തുവാൻ അയാളുടെ കുലം, ഗോത്രം, നാമ, മുതലായതിനെക്കുറിച്ച് വിചാരിക്കേണ്ട ആവശ്യമേയില്ല. “പുംസസ്സ്വരൂപഗുണമേവനിരൂപണീയം തജ്ജന്മഭൂമിവിനിരൂപകഥാവ്രുഥൈവ കകാളകൂടമിഹവന്ദതിസാഹരോത്ഥം കോവാരവിന്ദമിഹനിന്ദതിപങ്കജാതം” പുരുഷന്റെ സ്വഭാവഗുണത്തെക്കുറിച്ചേ വിചാരിക്കേണ്ടതുള്ളൂ. ജനിച്ചത് എവിടെയാണെന്നും മറ്റും ആലോചിച്ചിട്ടാവശ്യമില്ല. സമുദ്രത്തിലുട്ണായതാണെന്നു വിചാരിച്ച് വിഷത്തെ വന്ദിക്കുകയോ ചെളിയിലുണ്ടായതാനെന്നു വിചാരിച്ച് താമരയെ നിന്ദിക്കുകയോ ചെയ്യുന്നുണ്ടോ? ഒരുപോലെയുള്ള സ്വഭാവക്കാരനാണെങ്കിൽ ദുഷ്ടന്മാരുടെ മൈത്രിപോലും കളങ്കമില്ലാത്തതായിരിക്കും. “സർപ്പം മാത്രമറി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/34&oldid=167345" എന്ന താളിൽനിന്ന് ശേഖരിച്ചത്