Jump to content

താൾ:RAS 02 01-150dpi.djvu/3

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തമ്പുരാൻ, മുതലായ വിദ്വഛിരോമണികളും കവിസാർവ്വഭൌമന്മാരു യിരുന്ന തമ്പുരാക്കന്മാരുടെ കാലം കഴിഞ്ഞതോടുകൂടി മലയാളത്തിന്റെ അക്ഷരലക്ഷകാലവും അസ്തമിച്ചു. ഇനി മാതൃഭാഷയെപ്പോഷിപ്പിക്കേണ്ട ഭാരം ഐക്യമത്യത്തോടുകൂടി നാട്ടുകാരാണ് വഹിക്കേണ്ടത്. ഇങ്ങിനെ ഒരു ചുമതല ഉള്ളതായിട്ട് ധരിച്ചിട്ടുള്ള നാട്ടുകാർ ഇപ്പോൾ എത്രപേരുണ്ടെന്ന് വിരലുമടക്കുന്നതായ വളരെനേരം ബുദ്ധിമുട്ടേണ്ടിവരുമെന്നു തോന്നുന്നില്ല. ഗ്രന്ഥ കർത്താക്കന്മാരും പത്രപ്രവർത്തകന്മാരും കേവലം യാചകന്മാരെന്ന് വിചാരിക്കുന്നവരല്ലേ അധികമെന്നുകൂടി സംശയിക്കുന്നു. ആയതിനുവേണ്ടി മലയാളം ലേഖനങ്ങൾ എഴുതുന്നത് നികൃഷ്ടമാണന്നുകൂടി ചിലർ ഉറച്ചിട്ടുണ്ട്. സർക്കാരുദ്യോഗസ്ഥന്മാക്കും വക്കീലൻമാർക്കും വൈദ്യൻമാക്കും അവരവരുടെ അറിവിനെ ഉപയോഗിച്ച് ഉപജീവനം കഴിക്കാമെങ്കിൽ ലേഖകന്മാരും വിദ്യകൊണ്ട് വയറു നിറക്കുന്നതിൽ എന്തനൗചിത്യമാണുള്ളതെന്ന് ഞങ്ങൾക്കും മനസ്സിലാവുന്നില്ല. മലയാളഭാഷയുടെ താൽക്കാലികസ്ഥിതി പ്പറ്റി ഒരു ഉപന്യാസം മാത്രമെ ഞങ്ങൾക്ക് കിട്ടീട്ടുള്ളൂ. ഇതോർക്കുമ്പോൾ മലയാളത്തിൽ ഉപന്യാസമെഴുതി സമ്മാനം വാങ്ങുന്നതിൽ അപമാനമോ അദൃഷ്ടമോ ഉണ്ടായിരിക്കാമെന്നു കൂടി ശങ്കിക്കേണ്ടിയിരിക്കുന്നു. ഇതെങ്ങിനെയിരുന്നാലും ഉപന്യാസകനായ സി.ഡി. ഡേവിഡ് അവർകളുടെ പേരിൽ ഞങ്ങൾക്കുള്ള കൃതജ്ഞതക്ക് ഹാനിവരുന്നതല്ല. മിഥുനത്തിലെ പുസ്തകത്തിൽ സംഭാവനോപന്യാസത്തിന്നു വേറേ ഒരു വിഷയം കൂടി കൊടുത്തിട്ടുള്ളത് പ്രഥമവിഷയത്തിന്റെ പിൻഗാമിയായിത്തീരാതിരുന്നാൽ അല്പമെങ്കിലും സമാധാനമുണ്ട്. അപരിചിതനായ ഒരുവൻ ഒരു ജനസംഘത്തിൽ പ്രവേശിച്ച് അവരുടെ ദൃഷ്ടികൾക്ക് പാത്രമായിത്തീരുമ്പോൾ ഓരോരുത്തരും അവരവരുടെ സരസ്വതീവിലാസം പോലെ അവനേ സ്തുതിക്കുവാനും ദുഷിക്കുവാനും തുടങ്ങുന്നത് ലോകസ്വഭാവമാണ്. ഇങ്ങിനെ പ്രസംഗിച്ചു കൊണ്ടിരിക്കുന്നതിടക്ക് കേട്ടുകേൾപ്പിച്ച് ഈ ആൾ ഒരു പ്രസിദ്ധ പുരുഷനാണെന്ന് പരക്കേ അറിവാൻ സംഗത





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojk എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/3&oldid=167340" എന്ന താളിൽനിന്ന് ശേഖരിച്ചത്