താൾ:RAS 02 01-150dpi.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--15--

ങ്ങളും ആയിരിക്കുമെന്ന വിചാരിച്ചഅതുകൾക്ക പ്രത്യേകപ്പേരുകൾ ജ്യോതിശാസ്ത്രജ്ഞന്മാർ കൊടുത്തിട്ടുണ്ട. നിശ്ചയമില്ലാതെ അവിടവിടെയായി കാണുന്ന ചില കളങ്കങ്ങളെ മേഘങ്ങളായിട്ടാണഗണിച്ചു വരുന്നത്.കുജനിൽ വ്യക്തമായികാണാവുന്ന ഒരു കളങ്കത്തെ ംരം ഗ്രഹത്തിന്റെ "കണ്ണ" എന്ന വിളിച്ചു വരുന്നു. അധികം ശക്തിയില്ലാത്ത ഒരു ദൂരദർശനിയിൽ കൂടി ംരം ഗ്രഹത്തെ നോക്കുമ്പോൾ അതിന്റെ ഉപരിഭാഗത്ത് പ്രകാശമുള്ള ഒരു പ്രദേശത്തിന്റെ നടുവിൽ ഒരു പുള്ളിയായി ംരം കണ്ണ് കാണപ്പെടുന്നു. ആപ്രദേശത്തിന്ന ഏകദേശം 1200 നാഴികയും കണ്ണിന 500 നാഴികയും മദ്ധ്യളവുണ്ടത്രേ!
 ക്രിസ്താബ്ദം 1877-വരെ കുജന്ന സമീപം യാതൊരു ചന്ദ്രനു*മില്ലെന്നാണ് വിചാരിച്ചു വന്നുരുന്നത്. എന്നാൽ പിന്നീടുണ്ടായിട്ടുള്ള പരീക്ഷകൾകൊണ്ട ആ ഗ്രഹത്തിന ചുറ്റും രണ്ടു ചെറിയ ഉപഗ്രഹങ്ങൾ ചരിക്കുന്നതായി കണ്ടറിഞ്ഞിരിക്കുന്നു. കുജനെ പറ്റി വേറെ ചില സംഗതികൾ കൂടി അറിവുണ്ട.
 കുജന്റെ ഒരു പരിഭ്രമണത്തിന്ന് ഏകദേശം 24½ മണിക്കൂർ വേണ്ടിവരുന്നു എന്നും, സൂർയ്യനെ ഒന്ന ചുറ്റിവരുന്നതിനെ ംരം ഗ്രഹത്തിന 687ദിവസങ്ങളോളം വേണമെന്നും ജ്യോതിശാസ്ത്രജ്ഞന്മാർ കണ്ടുപിടിച്ചിരിക്കുന്നു. ഭൂമിക്കും ഒരു പരിഭ്രമണത്തിന 24മണിക്കൂറവേണമെന്നുള്ള സംഗതിഎല്ലാവർക്കുംഅറിയാമല്ലോ. ഇതിനും പുറമേ ംരംരണ്ടുഗ്രഹങ്ങളുടെയും ധ്രുവങ്ങൾ അവയുടെ ഗ്രഹപദ്ധതികളിലേക്ക് ഒരുപോലെചാഞ്ഞിരിക്കുന്നതുകൊണ്ട് ഋതുക്കളുടെ മാറ്റങ്ങൾ ംരംഗ്രഹങ്ങളിൽ ഒരേകാലത്തായിരിക്കണമെന്നുകൂടി നമുക്ക് ഊഹിക്കാം.
 ഭൂമിയിൽ ഉള്ളപോലെ കുജനിലും ഒരു വായുമണ്ഡലമുണ്ടെന്നും, അത ധാരാളം നീരാവിയാൽ സമ്മിശ്രമായിരിക്കുന്നുഎന്നും,ംരം നീരാവി പലപ്പോഴും മേഘങ്ങളായി പരിണമിച്ച് മഴയായിട്ടോ, മഞ്ഞായിട്ടോ വീഴുന്നുഎന്നും കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.ഇ
—----------------------------------------------------------------------------------------------------------------------

  • 'ചന്ദ്രൻ' എന്ന പദത്തിന്ന സാമാന്യമായിട്ട ഒരു ഗോളത്തെ ചുറ്റുന്ന 'ഉപഗ്രഹ'മെന്നേ ഇതര ജ്യോതിശാസ്ത്രജ്ഞന്മാർ അർത്ഥം വിവക്ഷിച്ചിട്ടുള്ളു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/16&oldid=167325" എന്ന താളിൽനിന്ന് ശേഖരിച്ചത്