താൾ:RAS 02 01-150dpi.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
---16---

ങ്ങിനെ മഴയുള്ളതായി അറിയുന്നതുകൊണ്ട് ആ ഗ്രഹത്തിൽ തടാകങ്ങളോ, സമുദ്രങ്ങളോ ഉണ്ടെന്നുള്ള ഊഹം മുക്കാലും ശരിയായിരിക്കണം
 ംരം ഗ്രഹത്തിൽ ജീവജാലങ്ങൾ വസിക്കുന്നുണ്ടോ എന്നുള്ള സംഗതിയെപ്പറ്റി നമുക്ക് യാതൊരു അറിവും ഇല്ല. വായുമണ്ഡലം, മേഘം, മഞ്ഞ്, മഴ, കാറ്റ്,സൂർയ്യപ്രകാശം എന്നിവയുള്ളതുകൊണ്ട ആ പ്രദേശം ഭൂമിയിൽ കാണുന്നതുപോലെയുള്ള ജീവികൾക്ക നിവാസയോഗ്യമായിരിക്കണമെന്ന തീർച്ചപറവാൻ വയ്യാ. കുജനിലെവായുമണ്ഡലംനമ്മുടെവായുമണ്ഡലത്തിൽനിന്ന വളരെ വ്യത്യാസപ്പെട്ടിട്ടുള്ളതാവണെന്ന ജ്യോതിശാസ്ത്രജ്ഞന്മാർ എല്ലാവരും സമ്മതിക്കുന്നു. ഭൂമിയേക്കാൾ കുജൻ വളരെ ചെറിയ ഗോളമാണെന്നുള്ള എകസംഗതി കൊണ്ടുതന്നെ ംരം അഭിപ്രായം ശരിയാണെന്ന തീർച്ചയാക്കാം. നാം അധിവസിക്കുന്ന ഭൂമിക്ക 8000 നാഴികയോളം മദ്ധ്യളവുണ്ട്. എന്നാൽ കുജന് 4000 നാഴികയേയുള്ളു. എല്ലാ ഗോളങ്ങൾക്കും അന്യവസ്തുക്കളെ ആകർഷിക്കുന്നതിന ഒരു വിശേഷശക്തിയുണ്ട്, ആ ശക്തി അവയുടെ വലിപ്പത്തിന്റെ ഏറ്റക്കുറച്ചലിനെ അനുസരിച്ചിരിക്കുന്നു. വലിയ ഗോളങ്ങൾക്ക ആകർഷണശക്തി വായുവിനെ നിലത്തോടു സംബന്നധിപ്പിച്ച്, ജീവികൾക്ക ശ്വസിപ്പാൻ യോഗ്യമാം വണ്ണം അതിനെ ഘനമുള്ളതാക്കിതീർക്കുന്നു. എന്നാൽ കുജൻ ഭൂമിയേക്കാൾ ചെറിയതാകകൊണ്ട അവിടെ ംരം ശക്തി കുറഞ്ഞിരിപ്പാനേ വഴിയുള്ളു എന്ന് പ്രത്യേകം പ്രസ്താപിക്കേണ്ടതില്ലല്ലോ. ഇതുകൊണ്ട അവിടെയുള്ള വായു എത്രതന്നെ നിലത്തോടടുത്തിട്ടുള്ളതായാലും, വളരെ ഘനം കുറഞ്ഞതായിരിക്കും എന്ന ഊഹിക്കാവുന്നതാണ്. ഭൂമി വിട്ട മേല്പോട്ട് പോകുംതോറും വായുവിന്റെ ഘനം കുറഞ്ഞ് കുറഞ്ഞ് വരുന്നു എന്നുള്ള സംഗതി എല്ലാവർക്കും അറിയാവുന്നതാണല്ലോ. വായുമണ്ഡലത്തിന്റെ സ്വഭാവം എല്ലാ ഗ്രഹങ്ങളിലും ഇങ്ങിനെതന്നെയാണ്. വളരെ ഉയരമുള്ള ഒരു കുന്ന് കയറുമ്പോൾ ശ്വസിപ്പാൻ ഉണ്ടാവുന്ന ബുദ്ധിമുട്ട്





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Tonynirappathu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/17&oldid=167326" എന്ന താളിൽനിന്ന് ശേഖരിച്ചത്