Jump to content

താൾ:RAS 02 01-150dpi.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
--12--


നിയും ദീൎഘിപ്പിക്കാവുന്നതാണ് അത് എങ്ങിനെയെങ്കിലുമാവട്ടെ. മേൽ കാണിച്ച പട്ടിക നോക്കുന്നവർക്ക് അതിൽ പറയുന്ന ഭാഷകൾക്കെല്ലാറ്റിനും പൊതുവായ ഒരു മാതൃഭാഷയുണ്ടായിരുന്നു എന്ന ബലമായ ഒരു അഭിപ്രായം എങ്ങിനെ ജനിക്കാതിരിക്കും? അപ്പോൾ ആ മാതൃഭാഷ ഉപയോഗിച്ചുവന്നിരുന്നവർ മറ്റുഭാഷക്കാരുടെ പൂർവികൻമാരായിരിക്കണമെന്നും അവർ എല്ലാവരും ഒരുകാലത്ത് ഒരു ദിക്കിൽ ഒരുമിച്ചുവസിച്ചിരിക്കണമെന്നും എല്ലാം സാധിക്കുന്നുണ്ടെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവരെയാകുന്നു ഈ ലേഖനത്തിൻറെ തലവാചകത്തിൽ ആര്യപുരാതനന്മാർ എന്ന് പറഞ്ഞിട്ടുള്ളത്. അവരുടെ അന്നത്തെ സാമൂഹ്യാചാരങ്ങളെയും മതവിശ്വാസങ്ങളെയും മറ്റും കുറിച്ച് ഇനി ഒരു ലേഖനത്തിൽ പ്രസ്താവിക്കുന്നതാകുന്നു.

സി. എസ് ഗോപാലപ്പണിക്കർ.


കുജൻ.
----:O:----


സൂര്യവ്യൂഹത്തിൽ ചേർന്ന ഗ്രഹങ്ങളിൽ ഏറ്റവും പ്രകാശമുള്ളവ ശുക്രനും, കുജനും ബൃഹസ്പതിയുമാണെന്ന് മുമ്പ് പ്രസ്താവിച്ചിട്ടുണ്ടല്ലോ. രം മൂന്നിലും വെച്ച് ശോഭകുറഞ്ഞതും, ചെറിയതും കുജനാണ്. കുജങ്കൽ നിന്ൻ സൂര്യനിലേക്കുള്ള ദൂരം ശുക്രനിൽ നിന്നുള്ളതിലും തുലോം അധികമാണ്. അതുകൊണ്ട് അവിടെ സൂര്യപ്രകാശം ശുക്രനിൽ ഉള്ളതിലും നന്നെ കുറച്ചേയുള്ളു. ചന്ദ്രനെ ഒഴിവാക്കിയാൽ, സൂര്യവ്യൂഹത്തിൽ കുജനെപ്പോലെ സൂക്ഷ്മദർശനത്തിന് താരമുള്ളതായി മറ്റൊരു ഗ്രഹമില്ല. ബുധനും, ശുക്രനും, ഭൂമിയുടെ നടവഴിക്കകത്തും, കുജനും ബൃഹസ്പതിയും പുറത്തും ആയി സൂര്യനെ ചുറ്റി ചരിക്കുന്ന ഗ്രഹങ്ങളാകുന്നു. ഇവയിൽ കുജൻറെ ഉപരിഭാഗത്തേ കുറിച്ച് നമുക്ക് അറിവുള്ളതുപോലെ മറ്റൊന്നിൻറെത്തിനെയും പറ്റി അറിവില്ല. എന്തെന്നാൽ, ബുധൻ സൂര്യന് വളരെ അടുത്തിരിക്കുന്നതുകൊണ്ട്, സൂര്യപ്രകാശാധിക്യം നിമിത്തം ദുർന്നിരീക്ഷ്യമായിരിക്കുന്നു. ശുക്രനോ കന



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thomsontomy എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/13&oldid=167322" എന്ന താളിൽനിന്ന് ശേഖരിച്ചത്