താൾ:RAS 02 01-150dpi.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
- 13 -

ത്ത മേഘപടലത്താൽ മൂടപ്പെട്ടിരിക്കുന്നു. ഉപഗ്രഹങ്ങൾ വളരെ ചെറിയവയാകകൊണ്ട് അവയേ കണ്ടറിവാനും പ്രയാസം. എന്നാൽ, വലിയഗ്രഹങ്ങൾ കുജനേക്കാൾ അതിദൂരത്തും, മേഘപടലങ്ങളാൽ മൂടപ്പെട്ടും ഇരിക്കുന്നതുകൊണ്ട് അവയും രക്തവർണ്ണാഭയുള്ള കുജനെപ്പോലെ സൂക്ഷ്മദർശനത്തിന് സൌകര്യപ്രദങ്ങളായിത്തീരുന്നില്ല.

ശുക്രനും, കുജനും കൂടെക്കൂടെ ഭൂമിയെ സമീപിക്കുന്നുണ്ട്. എന്നാൽ ഭൂമിയിൽനിന്ന് ആ ഗ്രഹങ്ങളിലേക്കുള്ള അകലം എപ്പോഴും വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു. ചിലപ്പോൾ ശുക്രൻ സൂര്യൻറെ ഒരു ഭാഗത്തും, ഭൂമി സൂര്യൻറെ മറ്റേഭാഗത്തായി കുജന്ന് സമീപിച്ചും വരുന്നു. കുജൻ സൂര്യൻറെ ഒരുഭാഗത്തും നേരെമറുഭാഗത്ത് ശുക്രനും ഭൂമിയും ആയും, ചിലസമയങ്ങളിൽ കാണുന്നുണ്ട്. എന്നാൽ മറ്റു ചില സമയങ്ങളിൽ ഭൂമിയും കുജനും സൂര്യൻറെ ഇരുഭാഗങ്ങളിലും ശുക്രൻ മദ്ധ്യത്തിലായിട്ടും, അല്ലെങ്കിൽ കുജനും ശുക്രനും സൂര്യൻറെ ഇരുഭാഗങ്ങളിലും ഭൂമി അവയുടെ മദ്ധ്യത്തിലായിട്ടും വരാറുണ്ട്. രം മൂന്ൻ ഗ്രഹങ്ങളുടെ ഗതിയിൽ വരുന്നതായ മുൻപറഞ്ഞ സ്ഥാനഭേദങ്ങളെ വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കുവാൻ ഒരു ഉദാഹരണം പറയാം. ഒരു വൃക്ഷത്തിന്നുചിറ്റും വൃത്താകാരത്തിലായി മൂന്നുവഴികൾ ഉണ്ടെന്ന് വിചാരിക്കുക. വൃക്ഷത്തിന്നടുത്ത ഒന്നാമത്തെ വഴി രണ്ടാമത്തേതിലും, രണ്ടാമത്തേത് മൂന്നാമത്തേതിലും ചുറ്റളവിൽ കുറഞ്ഞിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. രം വഴികളിൽ കൂടി മൂന്നുകുട്ടികൾ വട്ടത്തിൽഓടുന്നതായാൽ അവർ മൂന്നു പേരും സദാപി അടുത്തിരിക്കയില്ല. ചിലപ്പോൾ അവർ വൃക്ഷത്തിൻറെ ഒരേഭാഗത്തും, മറ്റുചിലപ്പോൾ രണ്ടുപേർ ഇരുഭാഗത്തും ഒരാൾ മദ്ധ്യത്തിലും, വേറെ ചിലസമയങ്ങളിൽ രണ്ടുപേർ ഒരു ഭാഗത്തും മൂന്നാമൻ മറുഭാഗത്തും ഇങ്ങനെ പലപ്രകാരത്തിലുമായി വരാവുന്നതാണല്ലോ. ഇപ്രകാരം ത്തന്നെയാണ് മേൽപറഞ്ഞ ഗ്രഹങ്ങൾക്കും സ്ഥാനഭേദങ്ങൾ വരുന്നത്.

സൂര്യൻറെ ഏതെങ്കിലും ഒരു വശത്ത് ശുക്രനും, ഭൂമിയും, കുജനും ഒരുവരിയായി വരുമ്പോളാകുന്നു അവഅന്യോന്യം ഏറ്റവും































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Thomsontomy എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:RAS_02_01-150dpi.djvu/14&oldid=167323" എന്ന താളിൽനിന്ന് ശേഖരിച്ചത്