താൾ:Puranakadhakal Part 1 1949.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നന്ദാചരിത്രം
3

മാൻ__അല്ലയോ അവിവേകിയായ രാജാവേ, അങ്ങുന്നു് നൂറുകൊല്ലം നരിയുടെ രൂപംപൂണ്ടു് ഈ കാട്ടിൽ പാൎക്കണം. അതിന്റെ ശേഷം നന്ദ എന്നുപേരോടുകൂടി ഒരു പശു ഇവിടെ വരും. ആ പശുവിനും അങ്ങയ്ക്കും തമ്മിൽ ഒരു സംവാദമുണ്ടാകും. അപ്പോൾ മാത്രമേ ഈ ശാപത്തിൽ നിന്നും മോക്ഷം കിട്ടുകയുള്ളു.

കുറച്ചൊന്നു ശമിച്ച കോപത്തോടുകൂടിയ മാൻപേട ഇപ്രകാരം പ്രഭഞ്ജനന്നു ശാപമോക്ഷം കൊടുത്തു തള്ളയില്ലാത്ത തന്റെ ഇളംകുട്ടിയെ പുല്ലുമാത്രം തിന്നു ജീവിച്ചുകൊള്ളുവാനായി അനാഥമായി വിട്ടു, വ്രണംനിമിത്തമുള്ള വേദനയോടും, വത്സവിരഹംകൊണ്ടുള്ള വ്യസനത്തോടുംകൂടി ജീവനെ ത്യജിച്ചു. ഉടനെതന്നെ കമനീയകളേബരനായിരുന്ന രാജാവു നീണ്ട നഖങ്ങളോടും കൂൎത്ത പല്ലുകളോടുംകൂടിയ ഭയങ്കരമായ വ്രാഘൃരൂപത്തെ പ്രാപിച്ചു്, ആ കാട്ടിലുണ്ടായിരുന്ന നാൽക്കാലികളായ മൃഗങ്ങളേയും വഴിയാത്രക്കാരായി കാട്ടിൽകൂടെ കടന്നുപോകുന്ന മനുഷ്യരേയും പിടിച്ചുതിന്നുകൊണ്ടു വ്യാഘൃവൃത്തിയോടുകൂടി ശാപകാലം കഴിച്ചുകൂട്ടുവാനും തുടങ്ങി.

ഇങ്ങിനെ ഒരു നൂറ്റാണ്ടു തികഞ്ഞപ്പോൾ ഒരുനാൾ പച്ചപ്പുല്ലും പൊയ്കവെള്ളവും മരത്തണലും ധാരാളമുള്ള കാട്ടിലേയ്ക്കു വലിയൊരു പശുക്കൂട്ടം കടന്നുചെന്നു. ഗോപാലന്മാർ അനുഗമിച്ചിരുന്നു

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/9&oldid=216748" എന്ന താളിൽനിന്ന് ശേഖരിച്ചത്