താൾ:Puranakadhakal Part 1 1949.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
കപോതചരിതം
25

ഇങ്ങിനെയിരിക്കേ, ഒരു ദിവസം ആ വനത്തിൽ ആരും വിചാരിക്കാതെ ഒരു കാറ്റുംമഴയും വന്നു. നാലുപാടും പരന്നുനില്‌ക്കുന്ന നീണ്ടുതടിച്ച കൊമ്പുകളോടുകൂടിയ വലിയ വൃക്ഷങ്ങളെ വേരോടുകൂടി പറിച്ചുവീഴ്ത്തിക്കൊണ്ടു് ഊക്കോടെ വീശുന്ന കൊടുങ്കാറ്റും നഭോമണ്ഡലം മുഴുവൻ മുടിക്കൊണ്ടു് ഇടവിടാതെ മാരി കോരിച്ചൊരിയുന്ന കറുത്തിരുണ്ട കാർമേഘങ്ങളുംകൂടി കുറച്ചുസമയംകെണ്ടു് ആ കാട്ടിൽ ചെറിയൊരു പ്രളയമുണ്ടാക്കി. കാറ്റിന്റേയും മഴയുടേയും ഊക്കുകൊണ്ടു കൂടുകളിൽ ഇരുന്നുകഴിക്കുവാൻ കഴിയാതായ പറവകൾ നനഞ്ഞു കനത്ത ചിറകുകളോടുകൂടി അങ്ങുമിങ്ങും പറന്നുപോയി. അവയിൽ ചിലതു വലിയ മരത്തടികളിൽ ചെന്നടിച്ചു ചത്തുവീണു. മാൻ, പന്നി മുതലായ മൃഗങ്ങൾ പുറത്തു തലകാണിപ്പാൻപോലും പേടിച്ചു തണുത്തുവിറച്ചുംകൊണ്ടു വിശന്നു വലഞ്ഞു ഗഹകളിൽ കിടന്ന കിടപ്പിൽതന്നെ ഇളകാതെ കിടന്നു. വെള്ളം നിറഞ്ഞു കാട്ടിലുള്ള വഴികൂടി കണ്ടറിയുവാൻ കഴിയാതായി. തണുപ്പു തട്ടിത്തരിച്ചുപോയ കൈകാലുകൾ ഇളക്കുവാൻ എളുപ്പുമല്ലെങ്കിലും മരങ്ങൾ വേർപറിഞ്ഞു വീഴുമെന്നുള്ള പേടികൊണ്ടു അങ്ങോട്ടുമിങ്ങോട്ടും ഓടിയിരുന്ന വേടൻ വഴി അറിയുവാൻ കഴിയാതെ കാൽതെററി കഴികളിൽ വീണു കുഴങ്ങി.

ഇങ്ങിനെ കാട്ടിലുള്ള സകല പ്രാണികളും ജീവനെ രക്ഷിപ്പാൻ കൊതിച്ചോടിയിരുന്ന കൂട്ട

"https://ml.wikisource.org/w/index.php?title=താൾ:Puranakadhakal_Part_1_1949.pdf/31&oldid=216771" എന്ന താളിൽനിന്ന് ശേഖരിച്ചത്