താൾ:Priyadarshika - Harshan 1901.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കവനോദയം

വ്യക്തം വ്യഞ്ജനധാതു പത്തുവിധമായ് ചൊല്ലുന്നതും പാർക്കിലി ന്നത്തർവ്വിൽ ദ്രുതമദ്ധ്യലംബികളായ് സ്പഷ്ടങ്ങൾ താളങ്ങളും ഗോപുഛം മുതലായ മൂന്നു യതിയും വേണ്ടും ക്രമം പൂണ്ടുതേ സത്വൗഘങ്ങളിയുന്ന വാദ്യവിധിയും മൂന്നത്ര കാണുന്നിതാ ആരണ്യക - (വീണയോടുകൂടി പിഠത്തിന്മേൽ നിന്ന എഴുനീറ്റു രാജാവിനെ ആഗ്രഹത്തോടേ നോക്കിക്കൊണ്ട്) ഉപാദ്ധ്യായാ! നമസ്കാരം. രാജാവ് - (പുഞ്ചിരിയോടെ) ഞാനാഗ്രഹിക്കുന്നതു ഭവതിക്കു ഉണ്ടായി വരട്ടെ. കാഞ്ചനമാല (ആരണ്യകയുടെ പീഠം ചൂണ്ടിക്കാണിച്ച) ഉപാദ്ധ്യായൻ ഇവിടെത്തന്നെ ഇരിക്കു. രാജാവ് - (ഇരുന്നിട്ട്) എനി രാജപുത്രിയെവിടെയാണ ഇരിക്കുന്നത് ? കാഞ്ചനമാല - (പുഞ്ചിരിയോടെ) നിങ്ങളിപ്പോൾ തന്നെയാണല്ലൊ ഭർത്തൃദാരികയെ വിദ്യാമാനം കൊണ്ടു സന്തോഷിപ്പിച്ചത്. അതിനാൽ ഉപാദ്ധ്യായന്റെ പീഠത്തിന്മേൽ തന്നെ ഇവളിരിപ്പാൻ യോഗ്യയാണ്? രാജാവ് - അർദ്ധാസനത്തിന്മേൽ തന്നെ ഇവളിരിക്കട്ടെ. രാജപുത്രീ! ഇരിക്കു. (ആരണ്യക കാഞ്ചനമാലയെ നോക്കുന്നു) കാഞ്ചനമാല - ((പുഞ്ചിരിയോടേ) ഭർത്തൃദാരികേ! ഇരിക്കു. എന്താണ് തരക്കേട് ഭവതി പ്രധാനശിഷ്യത്തിയല്ലെ.

(ആരണ്യക ലജ്ജയോടേ ഇരിക്കുന്നു)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/46&oldid=217162" എന്ന താളിൽനിന്ന് ശേഖരിച്ചത്