താൾ:Priyadarshika - Harshan 1901.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പ്രിയദർശികാ

വാസവദത്ത - (ലജ്ജയോടേ) അമ്മയുടെ കാവ്യകല്പന കുറെ കവിഞ്ഞിരിക്കുന്നു. ഞാനക്കാലത്ത് ആര്യ്യപുത്രനോടുകൂടി ഒരു പീഠത്തിന്മേൽ ഇരിക്കുക ഉണ്ടായിട്ടില്ലല്ലൊ. രാജാവ് - രാജപുത്രീ! എനിയും കേൾപ്പാൻ മോഹമായിരിക്കുന്നു. വീണ വായിക്കു. ആരണ്യക - (പുഞ്ചിരിയോടേ) കാഞ്ചനമാലേ! വളരേ നേരം വീണവായിച്ചതുനിമിത്തം എനിക്കു ക്ഷീണമായിരിക്കുന്നു. ഇപ്പോൾ ശരീരമെല്ലാം വല്ലാതെ ഇരിക്കുന്നതിനാൽ വായിപ്പാൻ ഞെരുക്കമാണ്. കാഞ്ചനമാല - ഉപാദ്ധ്യായാ! ഭർത്തൃദാരിക വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. കവിൾത്തടത്തിൽ വിയർപ്പോടുകൂടിയ ഇവളുടെ കൈകളിതാ വിറെക്കുന്നു. നോക്കു. അതുകൊണ്ടു കുറച്ചു നേരം ആശ്വസിക്കട്ടേ. രാജാവ് - കാഞ്ചനമാലേ! പറഞ്ഞതു ശരിയാണ്. (കൈകൊണ്ടു പിടിപ്പാൻ ഭാവിക്കുന്നു) (ആരണ്യക കൈ കുതറുന്നു) വാസവദത്ത - (അസൂയയോടേ) അമ്മേ! ഇതും കുറേ അതിരു കവിഞ്ഞിട്ടുതന്നെയാണ് ഉണ്ടായിരിക്കുന്നത്. കാഞ്ചനമാലയുടെ ഈ ഉപായംകൊണ്ട് എന്നെ വഞ്ചിക്കേണ്ട. സാംകൃത്യായനി - കാവ്യം ഇങ്ങിനെയായിരിക്കുന്നതു സാധാരണയാണ്. ആരണ്യക - (കോപിച്ചപോലേ) പോ! കാഞ്ചനമാലെ പോ നീയെനിക്ക് ഇഷ്ടമല്ല.

കാഞ്ചനമാല - (പുഞ്ചിരിയോടേ) ഞാനിവിടെ നിൽക്കുന്നതുകൊണ്ടാണ് നിനക്ക് ഇഷ്ടയല്ലെങ്കിൽ പോയിക്കളയാം. (പോയി)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/47&oldid=217163" എന്ന താളിൽനിന്ന് ശേഖരിച്ചത്