താൾ:Priyadarshika - Harshan 1901.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തുലയോടിട ചേർന്നു ധാമമാർന്നും വിലസുന്നുണ്ടിത വത്സരാജനേ പോൽ

(പോയി)

(ഇങ്ങിനെ വിഷ്കംഭം.)

(അനന്തരം രാജാവും വിദൂഷകനും പ്രവേശിക്കുന്നു)

രാജാവ--

ഭൃത്യസ്നേഹമറിഞ്ഞു, മന്ത്രിമതിതൻ മാഹാത്മ്യവും കിട്ടു ഞാൻ, മിത്രക്കൂട്ടവുമൊത്തുകൂടിയറിവായി പൌരാനുരാഗം പരം; നിർത്തീ യുദ്ധപരിശ്രമം, ശശിമുഖീ മാണിക്യവും കൈക്കൽ വ ന്നെത്തീ ധർമ്മവശാൽ വരേണ്ടവയതീ ബന്ധത്തിനാൽ വന്നു മേ

വിദൂഷകൻ- (കോപത്തോടുകൂടി) അല്ലയോ തോഴരേ! പെലയാടിമകൻ, മഹാപാപി ആ കെട്ടിയിട്ടവനെത്തന്നെ എന്തിനാണ പ്രശംസിക്കുന്നത് ? അവനെ ഇപ്പോൾ മറന്നു കളയൂ- പുതുതായിപ്പിടിച്ച ആനയെപ്പോലെ, ഖലഖല യെന്ന ഒച്ചയോടുകൂടിയ ഇരിമ്പുചങ്ങലയിട്ടു കെട്ടീട്ടിടറിയ കാലുകളോടും, ശൂന്യമായി ദുഷ്കരമായി സന്താപസൂചകമായ മനസ്താപത്തോടും, ദ്വേഷ്യം നിമിത്തം തുറിച്ചു മിഴിച്ചിരിക്കുന്ന കണ്ണുകളോടും കൂടി വലുതായ കരം കൊണ്ടു നിലത്തു തല്ലിക്കൊണ്ടു രാത്രിയിൽ പോലും അവിടുന്ന അങ്ങിനെ ഉറക്കൊഴിച്ചു കഴിച്ചില്ലെ?

രാജാവ-- വസന്തക ! താനൊരു ദുഷ്ടൻതന്നെ. ആലോചിച്ചു നോക്കു.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/13&oldid=206934" എന്ന താളിൽനിന്ന് ശേഖരിച്ചത്