താൾ:Priyadarshika - Harshan 1901.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
കവനോദയം

ഇടയിൽ ദൃഢവമ്മ മഹാരാജാവിന്റെ അത്യന്തബന്ധുവും അരണ്യ രാജാവുമായ വിന്ധ്യകേതുവിന്റെ രാജധാനിയിൽ അവളെ കൊണ്ടയാക്കി; സമാപമുള്ള അഗസ്യതീത്ഥത്തിൻ ചെന്നു വേഗം കുളിച്ചു വരാമെന്നു വെച്ചു ഞാൻ പോയമാത്രയിൻതന്നെ ആരോ ചിലരെല്ലാം ചാടിവന്നു വിന്ധ്യകേതുവിനേയും കൊന്നു രാക്ഷസന്മാരെപ്പോലെ സകലമനുഷ്യരേയും ഒടുക്കി ദിക്കൊക്കയും ചുട്ടുപൊട്ടിച്ചതുകൊണ്ട അവളിപ്പോൾ ഏതുനിലവിലാണെന്ന അറിവാൻ പ്രയാസമായിരിക്കുന്നു- ൟ എല്ലാ ദിക്കിലും ഞാൻ നല്ലവണ്ണം അന്വേഷിച്ചുനോക്കി. ആ കള്ളന്മാൎതന്നെ അവളെ കൊണ്ടുപോയോ? അതല്ല തുട്ടുകളഞ്ഞുവോ? ഒന്നും തന്നെ അറിഞ്ഞില്ല- നിൎഭാഗ്യവാനായ ഞാൻ എന്താണെനി ചെയ്യേണ്ടത് (വിചാരിച്ചിട്ട) ഓ! വത്സരാജീവു ചങ്ങലയിൽ നിന്നു വിട്ടു പോന്നിട്ടു പ്രദ്യോത പുത്രിയെ കൈക്കലാക്കി കൌശാംബിയിൽ എത്തീട്ടൂണ്ടെന്നു കേട്ടുവല്ലോ.. അവിടേക്കുതന്നെ പൊയെങ്കിലോ? (നിശ്വസിച്ച തന്റെ സ്ഥിതിയോത്തിട്ട) രാജപുത്രിയോടുകൂടാതെ ഞാനവിടെ ച്ചെന്നിട്ട എന്തു പറയും? ഓ! ഉള്ളതുതന്നെ "പേടിക്കേണ്ട, ദൃഢവമ്മമഹാരാജാവ ഏറ്റവും പ്രഹരം കൊണ്ടു പൂഡിതനായിട്ടു ജീവിച്ചിരിക്കുന്നുണ്ട്" എന്നു വിന്ധ്യകേതു പറഞ്ഞിരുന്നുവല്ലോ - എന്നാലെനി സ്വാമിയുടെ അടുക്കൽ തന്നെ ചെന്നു പാദശ്രൂഷചെയ്ത് എനിയുള്ളകാലം സഫലമാകട്ടെ (ചുറ്റിനടന്നു മേല്പട്ടു നോക്കീട്ട) അമ്പോ! രംഷരൽക്കാലത്തുള്ള വെയിലിന്റെ കാഠിന്യം! നോക്കു! അനേകവിധദുഃഖങ്ങളാൽ പരിതപിക്കുന്ന എനിക്കു കൂടി ഇതി അധികകഠിനമായി തോന്നുന്നു.

ഘനമാകിയ കെട്ടിൽനിന്നു വിട്ടി
ദിനനാഥൻ ബത കന്യയോടുകൂടി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Priyadarshika_-_Harshan_1901.pdf/12&oldid=207861" എന്ന താളിൽനിന്ന് ശേഖരിച്ചത്