പ്രശബ്ദത്തിങ്കലെ രേഫത്തിന്നു മേല്പട്ടു നിൽക്കുന്ന അകാരത്തിന്നും കൂടി ഔകാരം വന്നിട്ടു "വിപ്രൌദിനഃ"എന്നുള്ള അനിഷ്ടസിദ്ധിക്കു കാരണമായിരിക്കുകയും ചെയ്യും. അങ്ങിനെ വരരുതെന്ന് വിചാരിച്ചിട്ടത്രെ "അകാരസ്ഥസ്സഹവ്രജേൽ" എന്നുള്ളടത്ത് സഹശബ്ദത്തെ പ്രയോഗിപ്പാൻ കാരണം 'ഹതോരസഃ" എന്നുള്ളടത്തും ഇങ്ങിനെ തന്നെ കണ്ടുകൊള്ളേണ്ടതാകുന്നു. വൎഗ്ഗാദി ദ്വയശസാൻ ഹിത്വാപെ ദന്യദുത്തരം
ഇവൎണ്ണാദിഗത സ്സൎഗ്ഗൊരേഫാദേശം പ്രപദ്യതെ. ൬
അവൎണ്ണാദപിചൈവാസ്യൽ സൎഗ്ഗാരപ്രകൃതിൎയ്യദി
രെഫേതു പരതോ ലോപം പൂൎവ്വശ്ചാപ്നോതി ദീൎഗ്ഘതാം ൭
വൎഗ്ഗാദിദ്വയ ശഷസങ്ങളെ ഒഴിച്ചിട്ടുള്ള അന്യം ഉത്തരമെങ്കിൽ ഇവൎണ്ണാദി ഗതമായിരിക്കുന്ന സൎഗ്ഗം രേഫാദേശത്തെ പ്രാപിക്കുന്നു. സൎഗ്ഗം രപ്രകൃതിയെങ്കിൽ അവൎണ്ണത്തിങ്കൽ നിന്നും ഈവണ്ണം ഭവിക്കും. രേഫാ പരമായിരിക്കും വിഷയത്തിങ്കലാകട്ടെ സൎഗ്ഗം ലോപത്തെയും പൂൎവ്വം ദീഗലതയേയും പ്രാപിക്കുന്നു.
വൎഗ്ഗാദിദ്വയശഷസങ്ങൾ=വൎഗ്ഗാദിദ്വയങ്ങളും ശഷസങ്ങളും. വൎഗ്ഗാദിദ്വയങ്ങൾ=വൎഗ്ഗങ്ങളുടെ ആദിയങ്കലെ ദ്വയങ്ങൾ. വൎഗ്ഗങ്ങൾ=പഞ്ചവൎഗ്ഗങ്ങൾ. ദ്വയങ്ങൾ=വൎണ്ണദ്വയങ്ങൾ. ഇവൎണ്ണാഭിഗതം=ഇവൎണ്ണാദികളെ ഗമിച്ചത്. ഇവൎണ്ണാദികൾ=ഇവൎണ്ണം തുടങ്ങിയുള്ളവ. സൎഗ്ഗം=വിസ്സൎഗ്ഗം. രേഫാദേശം =രേഫംകൊണ്ടുള്ള ആദേശം. രപ്രകൃതി=രേഫത്തിന്റെ പ്രകൃതിയോട് കൂടിയത്. പ്രകൃതി=സ്വഭാവം.
അഞ്ചു വൎഗ്ഗങ്ങളുടെയും ആദിയങ്കലെ രണ്ട് അക്ഷരങ്ങളായ ക-ഖ, ച-ഛ, ട-ഠ, ത-ഥ, പ-ഫ, എന്നുള്ളവയും ശഷസങ്ങളും ഒഴികെമറ്റുള്ള അക്ഷരങ്ങൾ ഇകാരം തുടങ്ങി ഔകാരം വരെയുള്ള സ്വരങ്ങളോട് കൂടിനിൽക്കുന്ന വിസൎഗ്ഗത്തിന്റെ പിന്നാലെ വരുമ്പോൾ(വിസൎഗ്ഗത്തിന്റെ) സ്ഥാനത്തു രേഫത്തെ ആദേശിക്കേണ്ടതാകുന്നു. വിസൎഗ്ഗം ആദ്യം രേഫത്തിന്റെ സ്വഭാവത്തിലിരുന്നതാണെങ്കിൽ മേൽപറഞ്ഞ പ്രകാരമുള്ള അക്ഷരങ്ങൾ തന്നെ പിന്നാലെ വരുമ്പോൾ അകാരത്തോടും ആകാരത്തോടും കൂടി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.