നിൽക്കുന്ന വിസൎഗ്ഗത്തിനും രേഫാദേശം വരുന്നതാകുന്നു. മേല്പറഞ്ഞപ്രകാരം ഇവൎണ്ണാദികളെ ഗമിക്കുന്നതോ രപ്രകൃതിയായിട്ടു അവൎണ്ണഗമായിരിക്കുതൊ ആയ വിസൎഗ്ഗത്തിന്റെ പിന്നാലെ രേഫം വരുന്നതായാൽ ആ വിസൎഗ്ഗം ലോപത്തെയും അതിന്റെ മുൻപിൽ നിൽക്കുന്ന സ്വരം ദീൎഗ്ഘതയേയും പ്രാപിക്കും.
കവിരത്രപടുൎവ്വിദാൻ പുനരസ്തിനവാരിഹ
കവിഃ അത്ര എന്നുള്ളേടത്തു ഇകാരത്തെ ഗമിച്ചിരിക്കുന്ന വിസൎഗ്ഗത്തന്റെ പിന്നാലെ വൎഗ്ഗാദിദ്വയഷസങ്ങളിൽ ഉൾപ്പെടാത്തതായ അകാരം വന്നിരിക്കയാൽ ആ വിസൎഗ്ഗത്തെ രേഫം കൊണ്ട് ആദേശിക്കുന്നു. കവിര് അത്ര എന്നു നിൽക്കുന്നു ര എന്നുള്ളതിനെ അകാരത്തോട് യോജിപ്പിക്കുബോൾ "കവിരത്ര" എന്നു സിദ്ധിക്കുകയും ചെയ്യുന്നു. ഇങ്ങിനെ തന്നെ "പടുൎവ്വിദ്വാൻ" എന്നുള്ളേടത്തും കണ്ടു കൊണ്ടിരിക്കേണ്ടതാകുന്നു. "പുന:" അസ്തി എന്നുള്ളേടത്തു പുന: ശബ്ദത്തെ സംബന്ധിച്ച വിസൎഗ്ഗം രേഫപ്രകൃതിയാകുന്നു. എന്നിങ്ങനെയെന്നാൽ ആ ശബ്ദം ആദ്യത്തിങ്കൽ പുനര് എന്ന രേഫാന്തമായിരുന്നപ്പോൾ "പദാന്തയോസ്യാൽ" സരയോൎവ്വിസൎഗ്ഗഃ"എന്നു മേല്പട്ടപറയുംപ്രകാരം അവിടെ നിൽക്കുന്ന രേഫത്തിന്നു വിസൎഗ്ഗത്തെ ആദേശിച്ചതാകുന്നു. "വാഃ" ഇഹ എന്നുള്ളേടത്തു വാശ്ശബ്ദം ആദ്യത്തിൽ വാര് എന്നു നിന്നപ്പോൾ അന്തത്തിലിരിക്കുന്ന രേഫത്തിന്നു വിസൎഗ്ഗത്തെ ആദേച്ചിരിക്കയാൽ ഈ വിസൎഗ്ഗവും രപ്രകൃതിയാകുന്നു. ഈ രണ്ടു സ്ഥലങ്ങളിലും വിസൎഗ്ഗം അകാരത്തേയും ആകാരത്തേയും ഗമിച്ചാണെങ്കിലും അതരപ്രകൃതി ആയിരിക്കയാൽ മാത്രം രേഫംകൊണ്ടു ആദേശിക്കപ്പെടുന്നു. അതുകൊണ്ടു അവൎണ്ണഗമായിരിക്കുന്ന വിസൎഗ്ഗം രപ്രകൃതി അല്ലെങ്കിൽ വൎഗ്ഗാദിദ്വയശഷസങ്ങളിൽ ഉൾപ്പെടാത്ത വൎണ്ണങ്ങൾ പിന്നാലെവന്നാലും അതിനെ രേഫംകൊണ്ടാദേശിച്ചുകൂടുന്നതല്ല. വാൎഗ്ഗേഹേഷു എന്നും പിതൎന്നെയം എന്നുമുള്ള ദിക്കുകളിലും വിസൎഗ്ഗം രപ്രകൃതി ആയതുകൊണ്ടുമാത്രം രേഫാദേശത്തിന്നു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.