പ്പെടുന്ന വൎണ്ണവും സ്വരൂപത്തെ തന്നെ ഗ്രഹിക്കന്നു എങ്ങിനെ യെന്നാൽ അത് ഇത് ഉത് എന്നുള്ളടത്തു അ ഇ എന്നിങ്ങനെയുള്ള വൎണ്ണങ്ങൾ തപരങ്ങളായിരിക്കയാൽ അവ സ്വരൂപത്തെ മാത്രം കാണിക്കുന്നു. അതായത് അ ഇ ഉ എന്നല്ലാതെ അവററിന്റെ സവൎണ്ണങ്ങളായ ആ ഈ ഊ എന്നുളളവറ്റെയും കൂടി കാണിക്കുന്നില്ലെന്ന് താല്പൎയ്യം ഇങ്ങിനെതന്നെ അകാരം ഇകാരം ഉകാരം എന്നുള്ളേടത്തു കാരശബ്ദമുണ്ടായിരിക്കയാൽ അവററിന്നും സ്വരൂപങ്ങളായ അ, ഇ, ഉ, എന്നുള്ളവറ്റെ കാണിപ്പാനല്ലാതെ ആ, ഈ, ഊ, എന്നിങ്ങനെയുള്ള സവൎണ്ണങ്ങളെ കാണിപ്പാൻ കഴിവില്ലെന്നു വിചാരിക്കേണ്ടതാകുന്നു. എന്നാൽ വൎണ്ണശബ്ദത്തോടു കൂടി ഉച്ചരിക്കപ്പെടുന്നതിന്നു അതിന്റെ സവൎണ്ണത്തെയും കൂടി കാണിപ്പാൻകഴിവുള്ളതാകുന്നു എങ്ങിനെയെന്നാൽ അവൎണ്ണഃ ഇവൎണ്ണഃ എന്നുള്ളേടത്തു കാരതകാരങ്ങളുള്ളെടുത്തു എന്നപോലെ സ്വരൂപത്തെ മാത്രം ഗ്രഹിക്കേണ്ടതല്ല അവററിന്റെ സവൎണ്ണങ്ങളായ ആ കാരത്തെയും ഈ കാരത്തെയും കൂടി ഗ്രഹിക്കേണ്ടതാകുന്നു.
കുശ് ചുഷ്ടസ്തുപുരിത്യേതേ വൎഗ്ഗാൻഗ്രഹ്ണന്തിപഞ്ചച കു, ചു, ടു, തു, പു, എന്നിവ അഞ്ചു വൎഗ്ഗങ്ങളേയും ഗ്രഹിക്കുന്നു
കു എന്ന് പറയുന്നെടുത്തു കവൎഗ്ഗത്തിലേയും, |
പഞ്ജമ്യോക്തേതു ഷഷ്ഠ്യന്ത സ്സപ്തമ്യോക്തേതദന്തകഃ പരശബ്ദോധിയോജ്യസ്സ്യാൽ ഷഷ്ഠ്യോക്തേസ്ഥാനഇത്യയം
പഞ്ചമികൊണ്ടു ഉക്തമായിരിക്കും വിഷയത്തിങ്കൽ ഷഷ്യുന്ത
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.