താൾ:Praveshagam 1900.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പരിഭാഷപ്രകരണം

മായും, സപ്തമി കൊണ്ടു ഉക്തമായിരിക്കും വിഷയത്തിങ്കൽ തദനുകമായും, ഇരിക്കുന്ന പരശബ്ദവും ഷഷ്ഠി കൊണ്ടു ഉക്തമായിരിക്കും വിഷയത്തിംങ്കൽ സ്ഥാനെ എന്നുള്ള ശബ്ദവും അധിയോജ്യമായിട്ടു ഭവിക്കും.

തദന്തകം=അത് അന്തത്തിലുള്ളത്. അത്=സപ്തമി. അധിയോജ്യം= അധിയോജിക്കപ്പെടുവാൻ യോഗ്യം. അധിയോജിപ്പിക്കുക=ചേൎക്കുക.

പഞ്ചമ്യന്തമായിരിക്കുന്ന പദം വരുന്നേടത്ത് ഷഷ്ഠ്യനുമായിരിക്കുന്ന പരശബ്ദത്തെ ചേൎത്തു കൊള്ളേണ്ടതാകുന്നു. ഉദാഹരണം "അതഷ്ടാങെങസിങസാം" എന്നുള്ളേടത്ത് അതഃ എന്നുളളതു പഞ്ചമ്യന്തമായിരിക്കയാൽ അവിടെ ഷഷ്ഠ്യന്തമായിരിക്കുന്ന പരശബ്ദത്തെ ചേൎക്കേണ്ടതാകുന്നു. ഇങ്ങിന ചേൎക്കപ്പെടുന്ന പരശബ്ദം "ടാങെങസിങസാം" എന്നുളളതിന്റെ വിശേഷണമായിരിക്കേണ്ടതാകകൊണ്ട് ഷഷ്ഠിബഹുവചനമായും വരേണ്ടതാകുന്നു. അപ്പോൾ അതഃപരേഷാം" ടാങെങസിങസാം" എന്നിരിക്കും സപ്തമ്യന്തമായിരിക്കുന്ന പദം വരുന്നേടത്തു സപ്തമ്യന്തമായിരിക്കുന്ന പരശബ്ദത്തേയും ചേൎക്കേണ്ടതാകുന്നു ഉദാഹരണം "വൎഗ്ഗാന്ത്യത്രിതയാന്തസ്ഥാഹകാരേഷു വിലുപ്യതെ" എന്നു തുടങ്ങിയുള്ളേടത്തു വൎഗ്ഗാന്ത്യ എന്നു തുടങ്ങിയുള്ള പദം സപ്തമ്യന്തമായിരിക്കയാൽ അവിടെ സപ്തമ്യന്തമായിരിക്കുന്ന പരശബ്ദത്തെ ചേൎക്കേണ്ടതാകുന്നു വൎഗ്ഗാന്ത്യ എന്നു തുടങ്ങിയുള്ളതു സപ്തമിബഹുവചനാന്തരമായിരിക്കയാൽ ചേൎക്കപ്പെടുന്ന പരശബ്ദവും സപ്തമിബഹുവചനാന്തരമായിരിക്കണം അപ്പോൾ വൎഗ്ഗാന്ത്യത്രിതയാന്ത സ്ഥാഹകാരേഷു പരേഷു എന്നു വരും ഷ്ഷ്ഠ്യന്തമായിരിക്കുന്ന പദം വരുന്നേടത്തു സ്ഥാനെ എന്നീ ശബ്ദത്തെ ചേൎക്കേണ്ടതാകുന്നു ഉദാഹരണം "പദാന്തയോസ്സ്യാൽ സരയോൎവിസൎഗ്ഗഃ" എന്നുള്ളേടത്തു സരയോഃ എന്നുള്ളതു ഷഷ്ഠ്യന്തമായിരിക്കയാൽ അവിടെ സ്ഥാനെ എന്നു ചേൎക്കേണ്ടതാകുന്നു പദാന്തയോഃ സരയോഃ സ്ഥാനേവിസൎഗ്ഗഃ എന്നു വരും.

ടിൽപീഠവദധസ്തിഷ്ഠേൽ കിൻമൂൎദ്ധനികിരീടവൽ
മിത്സ്യാദന്ത്യസ്വരാദൂൎദ്ധ്വാം ഫാലെപുണ്ഡ്രവഭാഗമഃ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Praveshagam_1900.pdf/15&oldid=207458" എന്ന താളിൽനിന്ന് ശേഖരിച്ചത്