താൾ:Prashnareethi 1903.pdf/9

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇച്ചൊന്നചിലനേരത്തു ദൂതന്റെചോദ്യമാകിലോ
രോഗമാകിൽ‌മരിച്ചീടും സാധിയാ കാൎയ്യമൊന്നുമേ ൨൫.
ഉലെക്കമുറവുംചൂലും ചെരിപ്പുമുമിഭസ്മവും
വയ്ക്കോലുംപീലിയുംതോലും പാശവുംകൊമ്പുകത്തിയും.
ഈയമെല്ലുംശകൃത്തെന്നീ പതിനഞ്ചിനെയുംകരേ
എടുത്തനേരവുംകഷ്ടം ദൈവജ്ഞൻ, ദൂതനെങ്കിലും ൨൭.
ആശ്രമവർണ്ണങ്ങൾക്കും
പാഷണ്ഡാദിക്കുമോൎക്കിലെല്ലാൎക്കും
അവരവർദൂതരതായാ
ലതിശുഭമെന്നറിക സൎവകാൎയ്യെഷു ൨൮.
കഖങാചഛഞാടഠണാ
തഥനാപഫമാദിമുൻ‌പിമ്പേ വാൿ
ദൂതനതാകിൽ കഷ്ടം
ശുഭമിവയല്ലാത്തതാദിയായ്‌വരികിൽ ൨൯.
പറയേണ്ടുവതന്നേരം മുഴുവൻ‌പറയായ്കയും
വാക്കിന്നിടൎച്ചയുംകഷ്ട മൊടുക്കത്തിൽ വിസൎഗ്ഗവും ൩൦.
മരണാദ്യശുഭംകാൎയ്യം മനസ്സിങ്കൽനിരൂപണം
കാൺകയുംക്രൂരമാംശാപ വാക്കുകൾകേൾക്കയുംതഥാ ൩൧.
കുടം‌പൊളികയുംദീപ നാശവും കഷ്ടമെത്രയും
ഓരിതുമ്പൽമരംവീഴ്ചയെന്നിത്യാദ്യശുഭങ്ങളാം ൩൨.
ദൂതൻവരുന്നനേരത്തു വഴിപോലെ മനസ്സിനെ
ചെലുത്തീട്ടിവയെല്ലാമെ മറവാതെധരിക്കണം ൩൩.
പ്രശ്നരീതിയിലീവണ്ണം ദുതലക്ഷണമാദിയിൽ
ലീലാപദ്യങ്ങളെക്കൊണ്ടു പറഞ്ഞേൻസ്പഷ്ടമായത.

ഒന്നാമദ്ധ്യായം കഴിഞ്ഞു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/9&oldid=167193" എന്ന താളിൽനിന്ന് ശേഖരിച്ചത്