താൾ:Prashnareethi 1903.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൂതൻ മുമ്പിലിടത്തേക്കാൽ വെച്ചുചോദിക്കിലുത്തമം
മറേറക്കാൽമുൻ‌പിലായീടിലാകാപ്രശ്നങ്ങളൊന്നിനും ൧൧.
രണ്ടുകാലുമുറപ്പിച്ചു നിന്നുചോദിക്കിലുത്തമം
കാലിളക്കീട്ടുചോദിക്കിൽ കഷ്ടമെന്നതുനിശ്ചയം ൧൨.
ദൂതൻ‌നിന്നിട്ടുചോദിച്ചി ട്ടുടനേയങ്ങിരിക്കിലും
ഇരുന്നുചോദ്യവുംചെയ്തി ട്ടെഴുനീൽക്കിലുമുത്തമം ൧൩.
ദൂതനീറനുടുത്തിട്ടു കീറത്തുണികറുത്തതും
ഉടുത്തിട്ടാകിലുംകഷ്ടം മറിച്ചാകിലതുത്തമം ൧൪.
ഭൂഷണങ്ങളണിഞ്ഞിട്ടു പ്രസന്നൻസുന്ദരൻ‌പുനഃ
നേരിട്ടുവന്നടക്കത്തിൽ ചൊദിക്കിലതുശോഭനം ൧൫.
പൊന്നുംകണ്ണാടിരത്നങ്ങ ളെന്നീമംഗലസാധനം
നോക്കീട്ടുദൂതൻ‌ചോദിക്കിൽ നന്മവന്നീടുമേവനും ൧൬.
കൈക്കോട്ടുമഴുവുംകത്തികയറുപ്പെന്നിവററിലും
കീഴ്‌മേൽനോക്കീടിലുംദൂത നശുഭങ്ങളകപ്പെടും ൧൭.
വരെക്കഭൂമൌകാൽകൊണ്ടു മുലക്കണ്ണുതിരുമ്മുക
നഖം‌മുറിക്കിലുംരോമ കേശാദികൾ പറിക്കിലും ൧൮.
ഗുദംതൊടുകിലുംകണ്ണു കയ്യുകൊണ്ടുതുടെക്കിലും
ഏതാനുമൊന്നുകൈകൊണ്ടു തിരുമ്മുകനഠക്കുക ൧൯.
കൈകാൽ‌പിണക്കിലുംകയ്യിലുള്ള വസ്തുക്കൾവീഴിലും
ദൂതൻ‌വ്യാപാരമിത്യാദി ചോദ്യനേരത്തശോഭനം ൨൦.
ദൂതൻ‌വ്യാധിതനായിട്ടു തെക്കുനോക്കീട്ടുനിൽ‌ക്കിലും
അശുദ്ധനാകിലുംദീർഘ ശ്വാസംവിടുകിലുംപുനഃ ൨൧.
ദൂരെനിന്നുവിളിച്ചിട്ടു ചോദ്യം‌മുണ്ഡിതനാകിലും
നഗ്നനായോരുനേരത്തു ചോദിക്കിലുമശോഭനം ൨൨.
പ്രശ്നകാരിഭുജിക്കുമ്പോൾ ഹോമംചെയ്യുന്നനേരവും
ക്ഷൌരനേരവുമുണ്ണുമ്പോൾ പ്രേതത്തിൻബലിനേരവും.
എണ്ണതേപ്പോരുനേരത്തു സുപ്തനായോരുനേരവും
കീറിയൊന്നുമുറിക്കുന്ന നേരംതീണ്ടിയനേരവും ൨൪.ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prashnareethi_1903.pdf/8&oldid=167192" എന്ന താളിൽനിന്ന് ശേഖരിച്ചത്