താൾ:Prasangamala 1913.pdf/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
96
പ്രസംഗമാല

കൊണ്ട് അവരുടെ സിദ്ധാന്തങ്ങളിൽ സംഭവിച്ചിട്ടുള്ള പൂൎവ്വാപരവിരുദ്ധങ്ങളേയും അത്യന്താസംഗതങ്ങളേയുംകൂടെ ഗണിക്കുവാൻ അവൎക്കു വിവേകമൊ വിനയമൊ ഉണ്ടായിരുന്നില്ല. എന്തുകൊണ്ടെന്നാൽ, അക്കാലത്തും വിദേശിയരായ പെർഷ്യക്കാരും ഗ്രീസുകാരും ഭാരതീയരുടെ അതിഥികളായിരുന്നിട്ടും കൂടെ, ആ ജാതിക്കാർ ഭാരതഖണ്ഡത്തിൽ തന്നെ ഹിമവൽ പ്രാന്തങ്ങളിൽ മനുഷ്യസഞ്ചാരമില്ലാത്ത ഗുഹകളിലൊ, ഇന്ത്യാസമുദ്രത്തിൽപ്പെട്ട ദ്വീപുകളിലൊ താമസിച്ചിരുന്ന വല്ല മനുഷ്യരുമാണെന്നുമാത്രമല്ലാതെ, ഇന്ത്യയ്ക്കപ്പുറത്തുള്ള രാജ്യങ്ങളിലെ നിവാസികളാണെന്നു സമ്മതിക്കുവാൻപോലും അവൎക്ക് ഔദാൎയ്യമുണ്ടായിരുന്നില്ല.

ജനസാമാന്യത്തിന്റെ വിശ്വാസം ഈവിധമായിത്തീൎന്നതുതന്നെ അന്നത്തെ പുരാണകൎത്താക്കന്മാരുടെ മിത്ഥ്യാഭിമാനാതിരേകംകൊണ്ടല്ലെ എന്നുകൂടി സംശയിക്കേണ്ടിയിരിക്കുന്നു. എന്തുകൊണ്ടെന്നാൽ, ഭൂമിയുടെ വടക്കെ അതിരായ ഹിമവാന്റെ വടക്കെ അറ്റം മഹാമേരു ശൈലമാണെന്നും, സ്വൎഗ്ഗത്തിലേക്കു പോകുന്നവരെല്ലാം വടക്കോട്ടാണ് പോകുന്നത് എന്നും, സ്വദേശക്ഷിതിജത്തിന്റെ പടിഞ്ഞാറുവശം ലോകാലോകപൎവ്വതവും അതിനും പടിഞ്ഞാറു വൈകുണ്ഠവും സ്ഥിതിചെയ്യുന്നു എന്നും പൌരാണികന്മാർ പ്രമാണരൂഃപണ പുരാണങ്ങളിൽ പ്രസ്താവിച്ചു. ദശാവതാരാദി പുരാണസംഭവങ്ങൾക്കെല്ലാം ഇന്ത്യയിൽ തന്നെ ഓരോ സ്ഥലങ്ങളും കാലങ്ങളും കല്പിച്ചു. കൈ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/99&oldid=207636" എന്ന താളിൽനിന്ന് ശേഖരിച്ചത്