താൾ:Prasangamala 1913.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
36
പ്രസംഗമാല

ഭക്തിയാണ് അവരെ മഹാന്മാരാക്കിയിരിക്കുന്നത് എന്നു കാണാം. സ്വാമിദ്രോഹം അധൎമ്മങ്ങളിൽ വെച്ച് ഏറ്റവും നിന്ദ്യമായിട്ടാണ് അവർ വിചാരിച്ചിരിക്കുന്നത്. ബാലിയെ കൊന്ന് സുഗ്രീവൻ രാജാവായി. അംഗദൻ ബാലിയുടെ പുത്രനാണ്; എന്നു തന്നെയല്ല അടുത്ത രാജ്യാവകാശിയും എന്തിനും മതിയായവനുമായിരുന്നു. സാധാരണ ലോക സ്വഭാവം ആലോചിക്കുമ്പോൾ, സുഗ്രീവനെ ചെണ്ട കൊട്ടിക്കാൻ അംഗദൻ ശ്രമിച്ചാൽ, അത് അധൎമ്മമോ അപ്രകൃതമോ ആയിപ്പോയി എന്ന് ആരും പറയുന്നതല്ല. എന്നാൽ അംഗദൻ ചെയ്തത് എന്താണ്? സുഗ്രീവനെ രാജാവായി സ്വീകരിച്ചു ഭക്തിയോടെ സേവിച്ചതേയുള്ളു. ചരിത്ര പ്രസിദ്ധന്മാരായ മഹാന്മാരിൽ ആരും, രാജാവിന്റെ ദ്രോഹം അനുഭവിച്ചിട്ടും രാജദ്രോഹികളായിട്ടില്ലെന്നു മാത്രമല്ല, അവർ പൂൎവ്വാധികം രാജഭക്തന്മാരായി തീൎന്നിട്ടുമുണ്ട്. കാൎഡിനൽ വുൾസിയെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കുമല്ലൊ. രാജാവ് അദ്ദേഹത്തിനെ അധികാര ഭ്രഷ്ടനാക്കി; എന്നു തന്നെയല്ല, ഒരു രാജാവിന്റെ അപ്രീതിനിമിത്തം സംഭവിക്കാവുന്ന ദോഷങ്ങളെല്ലാം അദ്ദേഹത്തിനു സംഭവിക്കുകയും ചെയ്തു. എന്നിട്ടും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ക്രോംവിലനോടു പലതും ഉപദേശിച്ച കൂട്ടത്തിൽ അദ്ദേഹം പ്രധാനമായി പറഞ്ഞതു "രാജാവിനെ സേവിക്കുക" എന്നാണ് . അദ്ദേഹത്തിന് അസമാന്യമായ രാജഭക്തിയില്ലായിരുന്നുവെങ്കിൽ ആ അവസരത്തിൽ അങ്ങിനെ വിചാരിക്കുകയോ പറയുക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/39&oldid=207561" എന്ന താളിൽനിന്ന് ശേഖരിച്ചത്