താൾ:Prasangamala 1913.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


37
രാജഭക്തി

യോ ചെയ്യുമോ? രാജഭക്തിഎന്ന നന്മ ഇങ്ങനെയുള്ള മഹാന്മാരുടെ പ്രാണനാണ്. വെളിച്ചം, വായു വെള്ളം എന്നീ മൂന്നു വസ്തുക്കൾ കൂടാതെ ഒരു മനുഷ്യനു ജീവിക്കാൻ പാടില്ലെന്ന ശാസ്ത്രീയതത്വം പോലെതന്നെ, രാജഭക്തി കൂടാതെ യാതൊരു ജനങ്ങൾക്കും ജീനിക്കുവാൻ പാടില്ലെന്നാണ് ഇവരുടെ വിശ്വാസം. പ്രസിദ്ധ സേനാനായകനായ വെല്ലിംഗ്ടൺ പ്രഭു വളരെ രാജഭക്തനായിരുന്നു എന്നു മാത്രമല്ല, രാജഭക്തി ഒരു മനുഷ്യന്റെ കൎത്തവ്യ കൎമ്മങ്ങളിൽ വെച്ച് ഏറ്റവും പ്രധാനമായിട്ടുള്ളതാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ഇന്ത്യയിൽ അനേകം സൈന്യങ്ങളുടെ മേലധികാരം ലഭിച്ച അദ്ദേഹം ഇംഗ്ലണ്ടിലേക്കു മടങ്ങിച്ചെന്നപ്പോ, സസെക്സ് എന്ന സ്ഥലത്തെ ഒരു കാലാൾപ്പടയുടെ നായകനായിട്ടാണ് നിയമിക്കപ്പെട്ടത്. വാസ്ഥവത്തിൽ അനുചിതമെന്നു തോന്നുന്ന ഈ നിയമനം അദ്ദേഹത്തിന്റെ സ്നേഹിതന്മാൎക്കു രസിച്ചില്ല. അനേകം സേനാനായകന്മാരുടെ നാഥനായിരുന്ന അദ്ദേഹം ഒരു ചെറിയ സേനയുടെ നായകത്വം സ്വീകരിച്ചതിനെ വളരെ ആക്ഷേപിച്ചു. അപ്പോൾ അദ്ദേഹം ഇപ്രകാരമാണു മറുപടി പറഞ്ഞത്: "ഞാൻ എന്റെ രാജാവിന്റെ ചോറാണ് തിന്നുന്നത്: ഞാൻ എന്തു പ്രവൃത്തി ചെയ്വാൻ രാജാവ് ആഗ്രഹിക്കുന്നുവോ, അതു ചെയ്യേണ്ടത് എന്റെ മുറയാകുന്നു". അദ്ദേഹത്തിന്റെ രാജഭക്തിയുടെ വിസ്താരം ഇത്രമാത്രമല്ല "ഒരു രാജ്യത്തെ രാജ്യ ഭരണം രാജാവിന്റെ അ

7 *












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/40&oldid=207564" എന്ന താളിൽനിന്ന് ശേഖരിച്ചത്