മുമ്പും പിമ്പും രാജദ്രോഹികളായിട്ടില്ല. രാജഭക്തിയും സ്വദേശസ്നേഹവും ആംഗ്ലേയരോളം മറ്റുവല്ല രാജ്യക്കാൎക്കും ഉണ്ടോ എന്നു തന്നെ സംശയമാണ്. രാജഭക്തിയ്ക്ക് അധീനമായ സ്വദേശസ്നേഹമാണ് ആംഗ്ലേയരുടെ മഹത്തായ ഒരു നൻമ. ആംഗ്ലേയർ ആസ്ത്രേലിയ മുതലായ അനേകം ദ്വീപാന്തരങ്ങളിൽ കുടിയേറിപ്പാൎക്കുന്നുണ്ട്. അതാതു സ്ഥലങ്ങളിലെ രാജ്യകാര്യങ്ങളെല്ലാം അവർ സ്വതന്ത്രമായിട്ടാണ് ചെയ്യുന്നത്. എന്നാലും അവരുടെ മാതൃഭൂമി ഇംഗ്ലണ്ടാണെന്നുള്ള അഭിമാനം അതി കലശലാണ്. അതുപോലെ തന്നെ, അവരുടെ ആംഗ്ലേയ മഹാരാജാവിനെ കുറിച്ചുള്ള ഭക്തിയും സ്തുത്യൎഹമാകുന്നു. മാതൃഭൂമിയ്കും രാജാവിനും എന്തെങ്കിലും ഒരു ആപത്തു നേരിടുമ്പോഴാണവരുടെ രാജഭക്തിയും മറ്റും കാണേണ്ടത്. "അവനവന്റെ പാടേതൊഴില്" എന്നു കരുതി സ്വാതന്ത്ര്യമായി കാലക്ഷേപം ചെയ്യുന്ന ഇവർ എന്തുകൊണ്ടാണ് നമ്മുടെ ചക്രവൎത്തിയെ ബഹുമാനിക്കുന്നത്? സഹജമായ രാജഭക്തി കൊണ്ടല്ലാതെ മറ്റൊന്നുമല്ല. ഇത്രകാലമായിട്ടും നമ്മുടെ ആംഗ്ലേയ മഹാരാജക്കന്മാരിൽ ആരെയെങ്കിലും കൊല്ലുവാൻ ഒരു ആംഗ്ലേയൻ ശ്രമിച്ചിട്ടുണ്ടൊ? അമേരിക്കയിലെ കല്പിത രാജാക്കന്മാരായ എത്ര പ്രസിഡേണ്ടന്മാരെയാണ് കൊന്നിരിക്കുന്നത്. പരന്ത്രീസുകാരുടെ ഇടയിലും അങ്ങിനെ തന്നെ. ഇതിൽ നിന്നു നാം ഗ്രഹിക്കേണ്ടത് എന്താണ്? സാധാരണ മനുഷ്യരുടെ ഇടയിൽ നിന്ന് ഒരാളെ തിരഞ്ഞുപിടിച്ചു രാജാവാണെന്നു സങ്കൽപ്പിക്കുന്നതു കൊണ്ടു ജനങ്ങൾക്ക്
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.