താൾ:Prasangamala 1913.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
34
പ്രസംഗമാല

അയാളിൽ സ്വാഭാവികമായ രാജ ഭക്തിയുണ്ടാകുന്നില്ലല്ലോ? മനുഷ്യരാൽ നിയോഗിക്കപ്പെട്ട രാജാവിന്ജനസാമാന്യത്തിന്റെ മനസ്സിൽ രാജഭക്തി ജനിപ്പിക്കത്തക്ക ദിവ്യത്വമില്ലെന്നു പ്രത്യക്ഷപ്പെടുന്നില്ലെ? ഒരു രാജാവിനാൽ നിയോഗിക്കപ്പെട്ട ഉപരാജാവിനെ കുറിച്ചുണ്ടാകുന്ന ഭക്തിയോ ബഹുമാനമൊ ഈ വക കൃതൃമ രാജാക്കന്മാരിലുണ്ടാകുന്നില്ല. അത് എങ്ങിനെയുണ്ടാവും? കാക്ക കുളിച്ചാൽ കൊക്കാകുമൊ? എത്രയായാലും കാക്ക കാക്ക തന്നെ, കൊക്കു കൊക്കു തന്നെ.

രാജാവിന്റെ പ്രവൃത്തികൾ ജനങ്ങൾക്കു രുചിക്കാതെ വരുമ്പോഴാണ് രാജദ്രോഹം തുടങ്ങുന്നത് എന്നു പറയുന്ന ഒരു വകക്കാരുണ്ട്. പക്ഷെ, അവർ കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കാത്തവരാണെന്നതിനു സംശംയമില്ല. ഒരു രാജാവിന് എന്തെല്ലാം ക്ലേശങ്ങൽ അനുഭവിക്കേണമെന്നും മറ്റും ധൎമ്മ ബുദ്ധിയോടു കൂടി ആലോചിച്ചാൽ അവിവേകമായി യാതൊന്നും പ്രവൎത്തിക്കുവാൻ തോന്നുന്നതല്ല. പണ്ടു പരീക്ഷിത്തു മഹാരാജാവു നായാട്ടിനു പോയി; അദ്ദേഹം എയ്ത മൃഗത്തെ തിരഞ്ഞു കാട്ടിൽ സഞ്ചരിക്കുമ്പോൾ, മൗനവ്രതനായ ശൗമൂകൻ എന്ന ഒരു മഹൎഷിയെ കണ്ടു. സമാധിയിൽ ഇരിക്കുന്ന ഒരു മുനിയോടു വല്ലതും ചോദിക്കുന്നതിനേക്കാൾ ഭേദം, വല്ല കല്ലിനോടോ പുല്ലിനോടോ സംസാരിക്കുന്നതാണെന്ന് അദ്ദേഹത്തിനു നല്ലവണ്ണം അറിയാനായിരുന്നെങ്കിലും, തല്ക്കാലം അവിവേകമായി മുനിയോടു മൃഗത്തെ കണ്ടുവോ എന്നു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/37&oldid=207557" എന്ന താളിൽനിന്ന് ശേഖരിച്ചത്