Jump to content

താൾ:Prasangamala 1913.pdf/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
രാജഭക്തി


27


നിനാമതേഴാഴിയും ചൂഴുമൂഴിയും രണ്ടാമതു നിങ്ങടെ ഇഷ്ടതോഴിയും" എന്നാണ് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന്റെ ഒന്നാമത്തെ ഭാര്യ, അതായത് ഏറ്റവും പ്രധാനമായ. രാജ്യമാണെന്നും അതു കഴിഞ്ഞാൽ പിന്നെ പ്രാധാന്യം കൊടുക്കുന്നതു ശകുന്തളയ്ക്കാണെന്നുമല്ലേ സാരം? "പ്രജ" എന്ന പദത്തിനു സന്താനം എന്നും രാജ്യ നിവാസി എന്നുംഅൎത്ഥം ഉണ്ടല്ലൊ. ഏതുകൊണ്ട് ഒരു രാജ്യത്തെ പ്രജകൾ ആ രാജാവിന്റെ സന്താനങ്ങളാണെന്നു തന്നെ പറയാം. മനുഷ്യ പ്രകൃതി ആലോചിച്ചു നോക്കുമ്പോൾ, പ്രധാന ഭാര്യയിൽ പ്രീതിയധികമുണ്ടായിരിക്കുന്ന അവസ്ഥയ്ക് അവളിൽ നിന്നു ജനിക്കുന്ന പ്രജകളിൽമറ്റുള്ളവരിലേക്കാൾ അധികം പ്രീതിയുള്ളതായി കാണാം. അതുകൊണ്ടു ശ്രീരാമൻ ജനമോദത്തിനു വോണ്ടി ജനകജയെ ഉപേക്ഷിച്ചതു തീരെ അപ്രകൃതമാണെന്നു പറഞ്ഞുകൂടാ. അവനവന്റെ സന്താനങ്ങളുടെ സുഖാവസ്തയിൽ സുഖമുണ്ടാകുന്നതും സ്വാഭാവികമാകുന്നു. ഒരു രാജാവു ‘സുഖദസുഖി‘യാണെന്നു പറയുന്നതും ഇതുകൊണ്ടു തന്നെയാണ്. ഇങ്ങനെയുള്ള ഒരു മഹാത്മാവിങ്കലാണ് നാം ഭക്തിയുള്ളവരായിരിക്കേമമെന്നു പറയുന്നത്.

'സ്വൎഗ്ഗത്തിൽ പോണെങ്കിൽ വാക്കത്തി വേണം"എന്ന് പാതിരി സായ്പു പറയുകയുണ്ടായി. സായ്പിന്റെ ഭക്തി വാക്കത്തിയായെന്നേ ഉള്ളു. പാശ്ചാത്യന്മാരിൽ പല രാജ്യക്കാരുടേയും ഇടയിൽ നമ്മുടെ പാതിരി സായ്പിന്റെ ഭക്തിയാണ് പില്കാലത്തു രാജഭക്തി യായിത്തീൎന്നിരിക്കുന്നത്. എന്നാൽ നമ്മുടെ ഇടയി












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/30&oldid=207541" എന്ന താളിൽനിന്ന് ശേഖരിച്ചത്