Jump to content

താൾ:Prasangamala 1913.pdf/29

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26
പ്രസംഗമാല

ഹിതമതിനായി കൈവെടിഞ്ഞാത്മസൗഖ്യം ദിനമനുവലയും നിൻ വൃത്തിയീവണ്ണമത്രേ! അനുഭവതി ശിരസ്സാൽ ഭൂരുഹം ഘോരമുഷ്ണം നനുഹരതിച താപംഛായയാലാശ്രിതാനാം" ഇങ്ങനെയാണ് രാജാക്കന്മാൎഅവരെ അശ്രയിച്ചിരിക്കുന്ന പ്രജകൾക്കു വേണ്ടി ക്ലേശിക്കുന്നത്. വൃക്ഷം വെയിൽ കൊണ്ടു കൊണ്ടാണ് മറ്റുള്ളവൎക്കു തണലുണ്ടാക്കിക്കൊടുക്കുന്നത് ഈ വാസ്ഥവം തണലിലിരുന്നു സുഖിക്കുന്നവർ ഓൎക്കേണ്ടതല്ലേ? "ജനമോദനത്തിനു വേണ്ടി കനിവു സുഖം സ്നേഹമോൎക്കിലതുമല്ല, ജനകാത്മജയെപ്പോലും മനമതിലഴലില്ലെനിക്കുപേക്ഷിപ്പാൻ," എന്നു ശ്രീരാമൻ പറഞ്ഞിരിക്കുന്നതിൽ നിന്ന് ഒരു രാജാവു പ്രജാപരിപാലനത്തിന്നായി സ്വാൎത്ഥമായ സകല സുഖാനുഭവങ്ങളും ഉപേക്ഷിക്കാൻ തയ്യാറാണെന്നു തെളിയുന്നുണ്ടല്ലൊ. ഇത്ര ഭാരമേറിയ ഒരു പദവിയാണ് രാജത്വം. ഇതു പ്രകൃതിയുടെ വികൃതി കൊണ്ടും മറ്റും ഉണ്ടായതല്ല.

ഇതിലും വിശേഷിച്ചു നാം രാജാവിനെ ഉദ്ദേശിച്ച് ഉപയേഗിക്കുന്ന "ഭൂവല്ലഭൻ" എന്ന പര്യായവും പരമാൎഥമാകുന്നു. "രാജാക്കന്മാൎക്ക് അനേകം ഭാര്യമാരുണ്ടായിരിക്കുമല്ലൊ; അതുകൊണ്ടു ഞങ്ങളുടെ പ്രിയതോഴിയെ ഏതു നിലയിലാണ് അങ്ങു വിചാരിക്കുന്നത്"? എ! ന്നു ദുഷ്യന്തനോടു ശകുന്തളയുടെ സഖിമാർ ചോദിച്ചപ്പോൾ , അദ്ദേഹം പറഞ്ഞ മറുപടി വളരെ സാരമേറിയതാകുന്നു. "ഉണ്ടെങ്കിലും ഭൂരികളത്ര സംഗ്രഹം രണ്ടേകുലത്തിനു മമ പ്രതിഷ്ഠകൾ, ഒ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/29&oldid=207539" എന്ന താളിൽനിന്ന് ശേഖരിച്ചത്