താൾ:Prasangamala 1913.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


99
മിത്ഥ്യാഭിമാനം

ത്തെ ഭൂലോകമാക്കിക്കല്പിച്ചതുപോലെതന്നെ നമ്മുടെ കേരളീയർ അവരുടെ സങ്കല്പശക്തികൊണ്ടു കേരളത്തെ പ്രപഞ്ചമാക്കി കല്പിച്ചു. പണ്ടു വിശ്വാമിത്രൻ ത്രിശങ്കുവിന് ഒരു സ്വൎഗ്ഗം സൃഷ്ടിച്ചുകൊടുത്തതുപോലെ പരശുരാമസ്രഷ്ടാവായ ഒരു ത്രിശങ്കുസ്വൎഗ്ഗമാകുന്നു കേരളം എന്നാണ് ഇവരുടെ ധ്യാനം. ത്രിശങ്കുസ്വൎഗ്ഗംപോലെ കേരളവും ഭൂമിയിലായിരിപ്പാൻ തരമില്ലല്ലൊ. എന്തെങ്കിലും ദുൎല്ലഭമായ ഒരു സാധനത്തെക്കുറിച്ചു പറയുമ്പോൾ അതു ഭൂമി മലയാളത്തിലില്ല എന്നു ചില ആളുകൾ ഇന്നും പറയുന്നതിന്റെ സാരം കേരളം രണ്ടാമത്തെ ത്രിശങ്കുസ്വൎഗ്ഗമാണെന്നല്ലാതെ മറെറന്താണ്?

നാം ദിവസേന കേൾക്കുന്ന ചില വാദങ്ങളിൽ നിന്ന് ഈ വക മിത്ഥ്യാഭിമാനത്തിന്റെ അനൌചിത്യത്തെ പ്രത്യക്ഷപ്പെടുത്താം. നമ്മുടെ ഈ തൃപ്പൂണിത്തുറയിൽ നിന്ന് ഉദ്ദേശം നാലുനാഴിക വടക്കു കിഴക്കായി കിടക്കുന്ന "കാക്കനാട്" എന്ന ഒരു സ്ഥലത്തെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കുമല്ലൊ. ഈ പേരിന്റെ ഉത്ഭവകാരണം കാക്ക+നാട്, അതായതു കാക്കമാർ നിവസിക്കുന്ന നാട് എന്ന അൎത്ഥമായതുകൊണ്ടാണെന്നു പറഞ്ഞാൽ, ഇപ്പോൾ ആ നാട്ടുകാർ വല്ല മാനനഷ്ടക്കേസും കൊടുക്കകയില്ലെ എന്നുകൂടെ സംശയിയിക്കേണ്ടിയിരിക്കുന്നു. പണ്ട് ഇടപ്പള്ളിരാജാവിന്റെ കീഴിലുണ്ടായിരുന്ന കാക്കമാർ, അല്ലെങ്കിൽ ജോനകർ അധിവസിച്ചിരുന്ന നാടായതുകൊണ്ടാണ് ഈ പേർ ഉണ്ടായത് എന്നു പറഞ്ഞാൽ ഇന്ന് ആ നാട്ടുകാർ സമാധ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/102&oldid=207640" എന്ന താളിൽനിന്ന് ശേഖരിച്ചത്