താൾ:Prasangamala 1913.pdf/101

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
98
പ്രസംഗമാല

പോലെ വേറേയും പല ഖണ്ഡങ്ങളും ഉണ്ടെന്നും, പക്ഷെ ആ വക സ്ഥലങ്ങളിൽ മനുഷ്യരല്ലാ, ദേവയോനികളായ യുഗപുരുഷാദികളാണ് നിവസിക്കുന്നത് എന്നും അവർ തീൎച്ചപ്പെടുത്തി. ഉത്തരധ്രുവപ്രാന്തങ്ങൾ സദാകാലവും മഞ്ഞുറച്ചുകിടക്കുന്ന സ്ഥലമായതുകൊണ്ടായിരിക്കാം സ്വൎഗത്തിന്നും വൈകുണ്ഠത്തിന്നും മദ്ധ്യേയുള്ള ധവള പ്രദേശം ‌‌‌‌‌'പാൽക്കട'ലായത്! എങ്ങിനെയായാലും, അവർ ഉത്തരധ്രുവപ്രാന്തങ്ങൾ കണ്ടിരിന്നു എന്നും അതു തന്നെയാണ് അവരുടെ മഹാമേരു എന്നും വിചാരിക്കും. ഈ ഊഹത്തെ മിസ്റ്റർ ടിലാക്കും 'വേദങ്ങളുടെ ജന്മഭൂമി' എന്ന ഗ്രന്ഥത്തിൽ സ്ഥാപിച്ചുകാണുന്നുണ്ട്. എങ്കിലും ഇവരുടെ മിത്ഥ്യാഭിമാനവും അനുതപിക്കത്തക്കതാതാകുന്നു. എന്തുകൊണ്ടെന്നാൽ, ഗണിതവിഷയത്തിൽ ഇവർ ഗ്രീസുകാരുടെ പൌലിശസിദ്ധാന്താത്തെയും റോമാക്കാരുടെ രോമകസിദ്ധാന്തത്തേയും സ്വീകരിച്ചിരുന്നിട്ടുംകൂടെ ഇന്ത്യാഭുഖണ്ഡത്തിന്നപ്പുറത്തെങ്ങും മനുഷൃരില്ലെന്നല്ലെ സിദ്ധാന്തിച്ചിരുന്നത്! പക്ഷെ, ഭാരതഖണ്ഡത്തിന്റെ അതിരു നീക്കി മഹാമേരു,, അല്ലെങ്കിൽ ഉത്തരധ്രുവം വരെ കൊണ്ടുപോയത് അവരുടെ സ്വദേശാഭിമാനമാണെന്നു വല്ലവരും വാദിക്കുന്നുണ്ടെങ്കിൽ, വാസ്തവവിരുദ്ധമായ ആ അഭിമാനം തന്നെയാണ് മിത്ഥ്യഭിമാനം എന്നു പറയാതേയും നിവൃത്തിയില്ല.

പൊതുവേ ഭാരതീയരുടെ കഥ ഇങ്ങനെയാണ്. എന്നാൽ ഇവരേക്കാൾ പത്തുപടി മുകളിലാണ് നമ്മുടെ കേരളീയരുടെ സ്ഥിതി. ഭാരതീയർ ഇന്ത്യാരാജ്യ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Prasangamala_1913.pdf/101&oldid=207638" എന്ന താളിൽനിന്ന് ശേഖരിച്ചത്