ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

66 പ്രകൃതിശാസ്ത്രം പ്രത്യേകശക്തികൊണ്ടു നമുക്കു പല ഉപകാരങ്ങളുമുണ്ട്. കൈകാലുകളിലെ അഴുക്കുകൾ കഴുകിക്കളയുക, വസ്ത്രങ്ങ ളിലെ അഴുക്കുകൾ നീക്കുക മുതലായ പലതിനും ജല ത്തിന്റെ ഈ ശക്തി ഉപകരിക്കുന്നു. കൈ കഴുകുവാനും കുളിക്കുവാനും മറ്റും വെള്ളമില്ലെങ്കിൽ എത്രവേഗത്തിൽ നമ്മുടെ ദേഹവും വസ്ത്രാദികളും മലിനമായിപ്പോകുന്നു. വെള്ളത്തിൽ പഞ്ചസാര, ഉപ്പ് മുതലായവ അലി യുന്നതിനാലാണു അവ വേഗം ദഹിച്ചു നമ്മുടെ ശരീര ത്തിലെ രക്തത്തിൽ ലയിച്ചു ചേരുന്നത്. തുണികളിൽ പിടിപ്പിക്കുന്നതു് അതു വെള്ളത്തിൽ ചായം സോഡ കലക്കി, അതിൽ മുക്കീട്ടാണ്. ഇംഗാലാമ്ലവാതകം വെള്ളത്തിൽ അലിയുകകൊണ്ടല്ലേ നമുക്കു കുടിക്കാൻ കിട്ടുന്നതും വെള്ളത്തിൽ അമ്ല ജനകം അലി ഞ്ഞന്നിരുന്നില്ലെങ്കിൽ മത്സ്യം മുതലായവ ജീവി കുമോ? ലോകത്തിൽ ഘനം, ദ്രവം ബാഷ്പം, എന്ന മൂന്നു സ്ഥിതിയിലാണല്ലോ പദാർത്ഥങ്ങൾ ഉള്ളത്. മിക്ക വാറും സാധനങ്ങളെ ചൂടുപിടിപ്പിക്കുന്നതായാൽ അവ ഘനസ്ഥിതിയിൽനിന്നു ഭൂവസ്ഥിതിയിലേയ്ക്കും, പിന്നീട് ബാഷ്പസ്ഥിതിയിലേയ്ക്കും മാറുന്നതാണ്. ഗന്ധകം, മെഴുകു മുതലായവ ഉദാഹരണം. ഇരുമ്പു കൂടി നല്ല വണ്ണം ചൂടുപിടിപ്പിക്കാമെങ്കിൽ ഉരുകിത്തിളച്ചു ബാഷ്പ മാകും.