62 പ്രകൃതിശാസ്ത്രം ചേരുന്നതുകൊണ്ടു ചിലപ്പോൾ ജലം തീരെ നിലമാ ഗംഗാജലം (തീത്ഥം എത്രകാലം എടുത്തുവെ ച്ചാലും അതു കേടുവന്നു പോകയില്ലെന്നു സുപ്രസിദ്ധമാ കുന്നു. സമുദ്രത്തിലേയും ചില തടാകങ്ങളിലേയും വെള്ള കുടിപ്പാൻ കൊള്ളുന്നതല്ല. അതു ഉപ്പുരസമായിരിക്കും. ചിലേടങ്ങളിൽ ഉപ്പുണ്ടാക്കുന്നതുതന്നെ ഈ വെള്ളത്ത പടനകളിൽ വിട്ടു വറ്റിച്ചിട്ടാണല്ലോ. വീടുകളിൽ വെള്ളം കുടിക്കുവാനും, ഭക്ഷണം പാകം കൈകാൽ കഴുകുവാനും, വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കുവാനും, തോട്ടം നനയ്ക്കുവാനും ഉപയോഗി ക്കുന്നു. കുടിക്കുവാനുള്ള വെള്ളം ഏറ്റവും നിമ്മലമായി രിക്കേണ്ടതാണ്. സാധാരണ വെള്ളം തിളപ്പിച്ചരിച്ചു കുടിക്കയാണ് നല്ലത് . വേഗം ചില കിണറുകളിലെ വെള്ളത്തിൽ പതയുന്നു. മറ്റ് ചില കിണറുകളിലേതിൽ സോപ്പു പത യുന്നില്ല. ആദ്യത്തെ തരത്തിലുള്ള വെള്ളത്തിന്നു മൃദുജല (soft water)മെന്നും മറേറതിന്നു കഠിനജല(hard water) മെന്നും പറയുന്നു. വെള്ളത്തിൽ സോഡാപ്പൊടി നി രിക്കകൊണ്ടാണു് അതു പതയാത്തത്. തിളപ്പിച്ചാൽ അതു മൃദുവാകുന്നതാണു്. കഠിനജലത്തിൽ സോപ്പ് നല്ല വണ്ണം പതയാത്തതുകൊണ്ടു വസ്ത്രം അലക്കുന്നതിന്നു അതു ഉപയോഗിച്ചാൽ സോപ്പ് അധികം ചെലവാകും. ചളി നല്ലവണ്ണം പോകയുമില്ല. അതിനാൽ മൃദുജലമാക്കേണ്ട താണു്.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/72
ദൃശ്യരൂപം