51 |
powder) കലക്കിയ വെള്ളത്തിൽ മുക്കിപ്പിഴിഞ്ഞാൽ
മിക്കവാറും അഴുക്കുപുള്ളികൾ പോകുന്നതാണു്. വല്ല വസ്ത്രങ്ങളും ചായം മുക്കണമെങ്കിൽ നല്ല ചായസോപ്പുകൾ ഉണ്ട്. അവ വാങ്ങി വെള്ളത്തിൽ കലക്കി. മുക്കി ഉണക്കാം.
വസ്ത്രങ്ങളിൽ ദ്വാരങ്ങൾ ഉണ്ടാക്കി അവയെ നശിപ്പിക്കുന്ന
ശത്രുവാണു ഒരുതരം പാറ്റ.സാധാരണ പാറകളെപ്പോലെ ഇവയ്ക്കും നാലു രൂപാന്തരങ്ങളുണ്ടു്.വലിയ പെൺപാററകൾ വസ്ത്രങ്ങളിൽ പ്രത്യേകിച്ചു കമ്പിളികളിലും രോമച്ചുരക്കുകളിലും മുട്ടയിടുന്നു.മുട്ട വിരിഞ്ഞു പുഴുക്കളാവുകയും, പുഴുക്കൾ നൂൽ തിന്നു വളൎന്നു വരികയും ചെയ്യുന്നു.
പുസ്തകങ്ങളിലും തുളയുണ്ടാക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടാവും. പുഴുക്കൾ വലുതായി. ലോക്കററിന്റെ അവസ്ഥയെത്തിയതിൽ പിന്നെ അവ പാററകളാകുന്നു.
നാഫ്ത്തലിൻ ഉണ്ടകളും കർപൂരക്കട്ടകളും ഉപയോഗിച്ചാൽ വസ്ത്രങ്ങളെ ഇത്തരം പുഴുക്കളിൽനിന്നു രക്ഷിക്കാം. ചിലർ പട്ടുവസ്ത്രങ്ങളിൽ വൃത്തിയായ വേപ്പിലയിട്ടു അവയെ സൂക്ഷിക്കുന്നു. വസ്ത്രങ്ങളെ നല്ലവണ്ണം
വെയിലത്തിട്ടുവേണം പെട്ടിയിൽ വെച്ചു സൂക്ഷിക്കുവാൻ.
വീടുകളും, ക്ഷേത്രങ്ങളും, തൊഴിൽശാലകളും മാററും പണിയുന്നതിന്നു നാം പലതരം കല്ലുകൾ ഉപയോഗിക്കാറുണ്ടല്ലോ. ഇവയിൽ പ്രധാനമായവ ചെങ്കല്ല്, വെട്ടു