Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതെങ്ങിനെ 49


ദേഹത്തിൽ പ്രതിവിഷങ്ങളുണ്ടാക്കി അവയെ എടുത്തു മനുഷ്യ ശരീരത്തിൽ കുത്തിവെയ്ക്കുകയാണു. ഉദാഹരണമായി സൎപ്പത്തിന്റെ വിഷത്തിനു എതിരായ മരുന്നാണ് വേണ്ടതെന്നു കരുതുക. സൎപ്പത്തിന്റെ സ്വല്പം വിഷമെടുത്തു് ഒരു കുതിരയുടെ ദേഹത്തിൽ കുത്തിവെയ്ക്കുന്നു. (ഈ വിഷം കുതിരയെ കൊല്ലുവാൻ തക്കവണ്ണം അത്ര അധികം എടുക്കുന്നില്ല.) കുതിരയുടെ ചോരയിൽ ഈ വിഷത്തെ എതിൎക്കുന്നതിന്നു ലക്ഷക്കണക്കായി പ്രതി വിഷബീജങ്ങളുണ്ടാവുന്നു. പിന്നെയും രണ്ടു മൂന്നു പ്രാവശ്യം ഇങ്ങിനെ കുത്തിവെച്ചശേഷം, കുതിരയുടെ കഴുത്തി നടുത്തുള്ള ഒരു രക്തക്കുഴൽ മുറിച്ചു രക്തമെടുക്കുന്നു. ഇതിലുള്ള പ്രതിവിഷബീജങ്ങളാൽ സൎപ്പവിഷം എലകുന്നില്ല.


൧൬. വസ്ത്രങ്ങൾ:- അവയെ
വൃത്തിയായി സൂക്ഷിക്കുന്നതെങ്ങനെ?

നിങ്ങൾക്കു പുതിയ വസ്ത്രം കൊണ്ടുവന്നിട്ടുണ്ടെങ്കിൽ നിങ്ങൾ അതിനെ വൃൎത്തിയായും, ഭംഗിയായും വെയ്ക്കുവാൻ ശ്രദ്ധവെയ്ക്കുന്നില്ലേ. നിങ്ങളുടെ പൊതുവേയുള്ള രൂപത്തിന്റെ ആകൎഷണശക്തി മിക്കവാറും നിങ്ങളുടെ വസ്ത്രങ്ങളെയാണ് അപേക്ഷിച്ചിരിക്കുന്നതു്. നിങ്ങളുടെ സുഖസൗകങ്ങളും ആരോഗ്യവും കൂടി വൃത്തിയായ വസ്ത്രങ്ങളെ ആശ്രയിച്ചിരിക്കുന്നു. എന്നു പറയാം.പൊടിയും വിയൎപ്പും ദേഹത്തിലെ മലിനാംശങ്ങളും, നിറഞ്ഞ വസ്ത്രങ്ങൾ പരുപരുത്തവയും, ഉലച്ചയില്ലാത്തവയുമായിത്തിൎന്നു് നിങ്ങൾക്ക് അസൌകൎയ്യമുണ്ടാക്കും; ദേഹ 4