48 പ്രകൃതിശാസ്ത്രം രോഗം ബാധിക്കുന്നേയില്ല. അവരുടെ ശരീരത്തിലെ രക്ത ത്തിലെ പരമാണുക്കൾക്കു വിഷപ്രാണികളെ എതിതിർത്തു ജയിക്കുന്നതിനുള്ള ശക്തിയുള്ളതുകൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നതു്. രോഗസ്ഥലത്തു താമസിച്ചിട്ടും. രോഗം ബാധിക്കാനുള്ള കാരണമുണ്ടായിട്ടും യാതൊരുവൻ ആരോഗ്യനായിരിക്കുന്നു അവന്റെ ദേഹം രോഗാവിഷയമാ ണെന്നു പറയാം. ധാരാളം വ്യായാമം ചെയ്യുന്നവരുടെയും
സൂര്യപ്രകാശവും വായുവും ഏൽക്കുന്നവരുടേയും ദേഹം
പ്രകൃത്യാ രോഗാവിഷയമായിരിക്കും എന്നാൽ ചില ഭയങ്കരരോഗങ്ങളിൽനിന്നു രക്ഷ പ്രാപിക്കുവാൻ ജനങ്ങൾ കൃത്രിമമായ രോഗാവിഷയത സമ്പാദിക്കുന്നു. വിഷബീജങ്ങളോടെതിർത്തു അവയെ കൊല്ലുവാൻ ശക്തിയുള്ള പ്രതിവിഷങ്ങളെ (antitoins) മനുഷ്യശരീരത്തിലുണ്ടാകുന്നതുകൊണ്ടു് രോഗഭയം കൂടാ തിരിക്കാം. ഉദാഹരണമായി ഗോവസൂരിപ്രയോഗം എടുക്കുക. വസൂരി ബാധിച്ച ഒരു പശുവിന്റെ അകിട്ടി ൽനിന്നു സ്വല്പം ചലമെടുത്തു മനുഷ്യശരീരത്തിൽ കുത്തി വെയ്ക്കുന്നതിനാൽ, ശരീരത്തിൽ ഒരു ലഘുവായ വസൂരി (ഗോവസൂരി) ഉണ്ടാകുന്നു. ഇതിന് എതിക്കാൻ വേണ്ടി ശരീരത്തിൽ ലക്ഷക്കണക്കായി (antibodies) ഉണ്ടാവുകയും, പിന്നീടു വസൂരി ബാധി ക്കാതിരിക്കുകയും ചെയ്യുന്നു. മേൽ പറഞ്ഞ ഉദാഹരണത്തിൽ പ്രതിവിഷങ്ങൾ മനുഷ്യശരീരത്തിൽ തന്നെയാണുണ്ടാകുന്നത്. എന്നാൽ വേറെ ചില രോഗങ്ങളുടെ കാര്യത്തിൽ മൃഗങ്ങളുടെ