Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 പ്രകൃതിശാസ്ത്രം അധികമായും വിശ്രമം ചുരുങ്ങിയും വരുമ്പോൾ ശരീരം ക്രമേണ ക്ഷയിക്കുവാനിടയുണ്ടു്. ക്ഷീണിക്കുമ്പോൾ നല്ല വണ്ണം വിശ്രമിക്കേണ്ടതാണ്.

മനസ്സിനും ശരീരത്തിനും തമ്മിൽ വലിയ ബന്ധമുണ്ടു്. മനസ്സിനു ഉന്മേഷമുണ്ടായിക്കൊണ്ടിരിക്കുമ്പോൾ രുചിയും, വിശപ്പും, നല്ല ഉറക്കവും ഉണ്ടാവും. എന്നാൽ എപ്പോഴും മനസ്സിന്നു ബുദ്ധിമുട്ടുണ്ടായിക്കൊണ്ടിരിക്കുന്നവന്നു രുചിയും ഉറക്കവും വിശപ്പമുണ്ടാവുന്നില്ല.അതിനാൽ ക്രമേണ അവന്റെ ശരീരം ക്ഷയിച്ചുവരുന്നു. ജീവിതത്തിലെ സാരമല്ലാത്ത ബുദ്ധിമുട്ടുകൾ കൊണ്ടൊന്നും അസ്വസ്ഥരാകാതിരിക്കുവാൻ തക്കവണ്ണം നമുക്ക് മനക്കരുത്തും വേണ്ടതാണു്. ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതുകൊണ്ടു് തല്ക്കാലം ഉന്മേഷമുണ്ടാവുമെങ്കിലും ക്രമത്തിൽ ആരോഗ്യം ക്ഷയിക്കും. അവ ഉപയോഗിക്കുന്ന ജനങ്ങളുടെ ദേഹത്തിനു രോഗാണുക്കളോടു എതിർത്തുവനിൽക്കുവാൻ ശക്തിയു ണ്ടാവുന്നില്ല. അവ തലച്ചോറിൽ കടന്നു പിടികൂടി ബുദ്ധി മാന്ദ്യമുണ്ടാക്കുകയും ദയ, മുതലായ മനുഷ്യന്റെ മൃദുലവി കാരങ്ങളെ നിശ്ശേഷം നശിപ്പിക്കുകയും ചെയ്യും. ഒരു കുടി യൻ ഏതു കൊടും കൃത്യം ചെയ്യാനും മടിക്കുന്നില്ല. ലഹരിപദാർത്ഥങ്ങൾ എന്തുകൊണ്ടാണു് നമ്മുടെ ശരീരശക്തിയെ കുറയ്ക്കുന്നത് ? നമ്മുടെ രക്തത്തിൽ ശ്വേതരക്താണുക്കൾ എന്ന ഒരുതരം പട്ടാളക്കാരുണ്ട്. ഇവയാണ് ശരീരത്തിന്റെ ശത്രുക്കളെ എതിർത്തു നമ്മെ രക്ഷിക്കുന്നത്. ഇവ എല്ലായ്പോഴും ജാഗരൂകതയോടെ പ്രവർത്തിക്കുന്നു.