ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രകൃതിശാസ്ത്രം
24

ളുടെ നിറമായ പച്ചയിൽനിന്നു വ്യത്യസ്തപ്പെട്ട ചുവപ്പ്, മഞ്ഞ, റോസ്, വെള്ള എന്നീ നിറങ്ങളുള്ളവയായിരിക്കും. പുഷ്പങ്ങൾക്കു ഭംഗി നൽകാനും ദൂരത്തുനിന്നു പ്രാണികളുടെ ശ്രദ്ധയെ ആകൎഷിക്കുവാനും വൎണ്ണവൈ ചിത്രം ഉപകരിക്കുന്നു.

4.സ്ത്രീകേസരം-(pistil) പുഷ്പദലങ്ങളുടെ അടിയിൽ നിന്നും ഒത്ത നടുവിൽ നിന്നുമായി നേൎത്ത നീണ്ടു ഒരു സാധനം വളരുന്നു. ഇതിന്നാണ് സ്ത്രീകേസരം എന്നു പറയുന്നത്. ഇതിന്റെ അടിഭാഗം വിൎത്ത ഒരു ചെറിയ സഞ്ചിയായി പരിണമിക്കുന്നു. ഈ സഞ്ചിക്കു ബീജകോശം (ovalry) എന്നു പേർ
ബീജകോശത്തിൽ ചെറിയ തരികൾ കാണാം. ഇവയാണു ബീജാണ്ഡങ്ങൾ (ovule)സ്ത്രീകേരത്തിൻറ അഗ്രം - കീലാഗ്രം - (stigma). അഞ്ചായി പിരിഞ്ഞിരി