Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സസ്യങ്ങളുടെ ഉൽപാദനം 25 കുന്നു. ഈ അഞ്ചു ഭാഗങ്ങളുടേയും മുകളിൽ ഒരു പശയുണ്ട്.

5.പുംകേസരം (Stamens) സ്ത്രീകേസരത്തിനു ചുറ്റും രോമങ്ങൾപോലെ വളന്നിരിക്കുന്ന ഭാഗമാണു് പുംകേസരം. ഈ കേസരങ്ങളുടെ അറ്റത്തു ഉരുണ്ട് ഓരോ ചൊഗോളം ഉണ്ട്. ഇതിനു കേസര ഗോളം (Anther) എന്നു പറയുന്നു. ഇതിൽ മഞ്ഞ നിറ ത്തിൽ ഒരു പൊടി യുള്ളതിനു പരാഗം അഥവാ പൂമ്പൊടി (Pollen) എന്നു പേർ.


എല്ലാ പുഷ്പങ്ങൾക്കും മേൽ പറഞ്ഞ ഭാഗങ്ങളെല്ലാം ഉണ്ടാകേണമെന്നില്ല. ദലങ്ങളുടെ എണ്ണവും, പുംകേസരത്തിന്റെയും സ്ത്രീകേസരത്തിന്റെയും വ്യവസ്ഥയും മാറിയിരിക്കും. അവരപ്പൂ, താമരപ്പൂ, പൂളപ്പൂ