Jump to content

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/139

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

_3_ കശബ്ദങ്ങൾ പുറപ്പെടുവിക്കാനുള്ള യന്ത്രങ്ങളെന്തുകൊണ്ടാണ് വ ച്ചിരിക്കുന്നത്. 34. റോഡിൽ സാധാരണ എടത്തുവശത്തു കൂടെ നടക്കണം ? കാരണമെന്തു? 35. സൈക്കിളിൽ പോകുന്ന സമയത്തു, അപകടങ്ങളില്ലാ തിരിക്കാൻ ഏതേതു സന്ദർഭങ്ങളിൽ എങ്ങിനെയുള്ള സംജ്ഞകൾ കാണിക്കണം?

36. സാധനങ്ങളിൽ തീപിടിക്കുമ്പോൾ തീ കെടുത്തുന്നതേതു വി ധത്തിലാണ് ? അപ്പോൾ തീ കെടുത്തുന്നതെന്തുകൊണ്ട്? 37. അഗ്നിശമനത്തിനുള്ള പ്രധാനമാർഗങ്ങളേതെല്ലാം? 35. എണ്ണ കത്തുമ്പോൾ വെള്ളം കൊണ്ട് തീകെടുത്താമോ? 39. ആരോഗ്യത്തെ ബാധിക്കുന്ന പ്രധാന സംഗതികളേവാ 40. ഭദ്രത (Immunity) എന്നാലെന്തു? കൃത്രിമഭദ്രതയുണ്ടാ ക്കുവാനുള്ള ഉപയോഗങ്ങളേതെല്ലാം ? 41. വസൂരിയിൽ നിന്നു രക്ഷപ്രാപിക്കാൻ നാം എന്തെല്ലാം ഉപായങ്ങൾ ചെയ്യുന്നു ? 42. ഗോവസൂരി കുത്തിവെയ്ക്കുന്നതുകൊണ്ട് വസൂരിയിൽ നിന്നു എങ്ങിനെ രക്ഷകിട്ടുന്നു. ഒരിക്കൽ വസൂരി പിടിച്ചു സുഖപ്പെട്ട ആരം അടുത്തകാലത്തൊന്നും ആ രോഗം ഉണ്ടാകയില്ലെന്നു പറയു വാൻ കാരണമെന്ത് ? 48. ഗോവസൂരിക്കുള്ള ഔഷധം എങ്ങിനെയെടുക്കും? 44. ഉപയോഗിക്കുന്ന ശിലകളും, അവ യുടെ പ്രത്യേക ഗുണദോഷങ്ങളും വിവരിക്കുക. 45: നിങ്ങൾക്കു വസ്ത്രങ്ങൾ ഇഷ്ടപ്രകാരമുള്ള ശീലവാങ്ങു വാൻ സ്വാതന്ത്ര്യമുണ്ടെങ്കിൽ ഏതു തരത്തിലും നിറത്തിലുമുള്ള ശില കളാണു നിങ്ങൾ വാങ്ങുക. കാരണമെന്തു? 46. വസ്ത്രങ്ങൾ നശിക്കുന്നതെങ്ങിനെ? അവയെ കേടുതട്ടാതെ സൂക്ഷിക്കുന്നതെങ്ങിനെ? 47. (തിക്കെടുത്തൽ) അഗ്നി ശമിയന്ത്രത്തിൽ എന്തെല്ലാം സാധനങ്ങൾ അടങ്ങിയിരിക്കുന്നു. അതുകൊണ്ടു് അഗ്നി ശമിപ്പിക്കു ന്നതെങ്ങിനെ?