അനുബന്ധം. 1. ഭക്ഷണ പദാർത്ഥങ്ങളുടെ പ്രധാനപ്പെട്ട രണ്ടു വിഭാഗങ്ങളേവ? ഓരോ വിഭാഗത്തിന്റെയും ഉപവകുപ്പുകൾ എഴുതുക. 2. നാം കഴിക്കുന്ന ഭക്ഷണം ദേഹത്തിൽ എന്തെല്ലാം ആവശ്യങ്ങൾ നിർവ്വഹിക്കുന്നു. 3.വിറ്റാമിൻസ് (വിറ്റാമിനങ്ങൾ) എന്നാൽ എന്തു? അവഎത്രതരമുണ്ട്. 4. മില്ലുകളിൽ കുത്തിയ അരി ചെയ്യുന്നതു ആരോഗ്യത്തിനുഅത്ര പറ്റിയതല്ല എന്നു പറയുവാൻ കാരണമെന്തു ? 5. എ. ബി. സി. ഡി. എന്ന വിറ്റാമിൻസ് വെവ്വേറെഅടങ്ങിയ ചില ഭക്ഷണപദാത്ഥങ്ങളുടെ പേർ എഴുതുക. 6.യവക്ഷാരദ്രവ്യങ്ങൾ (ഔജസദ്രവ്യങ്ങൾ) ഏതെല്ലാം ഭക്ഷണസാധനങ്ങളിലുണ്ട്. 7.ധാന്യനൂര് അടങ്ങിയ ചില ഭക്ഷ്യസാധനങ്ങളുടെ പേർ എഴുതുക. 8.ആഹാര സാധനത്തിനു (1) വായ. (2) വയറ്. (3) കുടലുകൾ, എന്നീ സ്ഥലങ്ങളിൽ വരുന്ന മാറ്റങ്ങളെന്തെല്ലാം? 9. മിശ്ര ആഹാരം വേണമെന്നു പറയുന്നതെന്തുകൊണ്ട്. 10. ദീപ നാവയവങ്ങളുടെ ഒരു ചിത്രം വരച്ചു മുഖ്യഭാഗങ്ങ ളുടെ പേർ എഴുതുക. 11. ദീപനാവയവങ്ങളിൽ ഏതെല്ലാം ഗ്രന്ഥികൾ (Glands)ഉണ്ട്. അവയിൽ നിന്നു പുറപ്പെടുന്ന രസങ്ങളുടെ പ്രവൃത്തിയെഴുതുക. 12.ഭക്ഷണം പാകം ചെയ്യുന്നതിന്റെ ഉദ്ദേശ്യം എന്താകുന്നു? 13. ഭക്ഷണം. പാകം ചെയ്യുന്ന സമ്പ്രദായങ്ങളേതെല്ലാം.ആരോഗ്യത്തിനു പറ്റിയതു ഏതു സമ്പ്രദായമാകുന്നു. 14. ലോഹപാത്രം പാകം ചെയ്യുവാനുപയോഗിക്കുമ്പോൾ ഉണ്ടാവുന്ന ദോഷങ്ങളെന്തെല്ലാം? അവ എങ്ങിനെ പരിഹരിക്കും. 15. ശ്വസനേന്ദ്രിയത്തിന്റെ പ്രധാനഭാഗങ്ങളേവ? ചിത്രം വരച്ചു പേർ എഴുതുക.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/137
ദൃശ്യരൂപം