കുപ്പികൾ 123 മുകളിലത്തെ ഇളകാത്ത കട്ടയുടെ കൊക്കി യിൽ കയറിന്റെ ഒരറ്റം കെട്ടിയിരിക്കുന്നു. അതിന്റെ മറ്റേ അറ്റം ഇളകുന്ന കട്ടയുടെ മുകളിലത്ത ചക്രത്തിനു ചുറ്റും ചുററി പിന്നെ താഴത്തെ ചക്രത്തിനു ചുറ്റും ചുറ്റിട്ടുണ്ടു്. പിന്നീട് ആ നൂൽക്കയറ തന്നെ ഇളകുന്നുകട്ടയുടെ രണ്ടാ മത്തെ ചക്രത്തിനു ചുറ്റും ചുറ്റിയെടുത്തു മുകളിലത്തെ കട്ടയുടെ ആദ്യത്തെ ചക്ര ലൂടെ എടുക്കുന്നു. ഈ അറ്റത്തിലാണ് വലിക്കാനുള്ള ശക്തി പ്രയോഗിക്കേണ്ടത്. താഴത്തെ കട്ടിയിൽ ഒരു ഘനമുള്ള സാധനം കെട്ടി അതു താഴത്തു വീഴാതിരിക്കത്തക്കവണം കയറി പലക്കല്ലുകൾ വെച്ചു നോക്കിയാൽ നാം ചെലുത്തേണ്ടുന്നു ശക്തി പൊക്കേണ്ടുന്ന സാധനത്തിന്റെ നാലിലൊരുഭാഗമാ ണെന്നു കാണാവുന്നതാണ്. അഥവാ കയറിനടുത്തു നാം സ്വല്പം ശക്തി പ്രയോഗിച്ചാൽ കൂടി കട്ടയുടെ അറ്റത്തു ആ ശക്തി 4 ഇരട്ടി വദ്ധിച്ചതായുള്ള ഫലം ഉണ്ടാവുന്നു. തെങ്ങും മറ്റും വളഞ്ഞു വീഴാരിരിക്കുവാൻ കമ്പികൊണ്ടു വലിച്ചുകെട്ടുന്നതിന്നും കപ്പലിൽ കപ്പൽ പായ മുതലാ യതു കേറ്റുന്നതിന്നും മറ്റും ഈ മാതിരി കപ്പി സഹായ മാകുന്നു.
താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/133
ദൃശ്യരൂപം