ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Prakruthi-shasthram-randam-bhagam-randam-farathile-1936.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

120 പ്രകൃതിശാസ്ത്രം പാരം പരിശോധിച്ചു നോക്കുക. പല്ലുകൾക്കിടയിൽ ഭക്ഷണ സാധനങ്ങളെ മടക്കി കൊടുക്കുന്നത് നാവാണു്. പല്ലുകൾ അകലുമ്പോഴല്ലേ നാവുകൾ ഭക്ഷണ പദാർത്ഥത്തെ തള്ളിക്കൊടുക്കുന്നുള്ളു. പല്ലുകൾ കൂടുമ്പോൾ നാവു ഇടയിൽ പെടുന്ന പക്ഷം അതു മുറിഞ്ഞു പോകയില്ലേ? ഈ മേലന്വേഷണം നടത്തുന്നതു ലഘു മസ്തിഷ്ക്കമാണു്. ചാരായം മുതലായ ലഹരി പദാത്ഥങ്ങൾ കഴിക്കുമ്പോൾ ഈ മസ്തിഷ്ക്കത്തിനു മാന്ദ്യം ബാധിക്കുകയും കാൽ പത വകയും നാവു കുഴയുകയും ചെയ്യുന്നു. 3.ഉപമസ്തിഷ്കം (Medulla Oblangata) മേൽ പറഞ്ഞ രണ്ടു മസ്തിഷ്കങ്ങളേയും കൂട്ടിച്ചേക്കുന്ന ഉരുണ്ട ഒരു സാധനമാണു് ഉപമസ്തിഷ്കം. ഹൃദയം, ശ്വാസ കോശം, കുടലുകൾ എന്ന പ്രധാന അംഗങ്ങളിലേക്ക് പോകുന്ന ഞരമ്പുകൾ ഇതിൽ നിന്നാണ് പുറപ്പെടു ന്നത്. അതിനാൽ ഇതിനു വല്ല കേടും പാടിയാൽ നാം ഉടനെ മരിച്ചുപോകും. 2. കശേരു നാഡി (Spinal Cord ) നട്ടെല്ലിന്റെ കുഴലിലൂടെ തലച്ചോറിൽ നിന്നു പോകുന്ന വലിയ നാഡിക്കാണു കശേരു നാഡി എന്നു പറയുന്നതു്. ഇതിൽ നിന്നു മിക്കവാറും ഞരമ്പുകളും പിരിഞ്ഞു പോകുന്ന തലച്ചോറയയ്ക്കുന്ന വർത്തമാനങ്ങളെ പേശികൾക്കെത്തി ക്കുവാനും ഇന്ദ്രിയങ്ങൾ അയക്കുന്ന വർത്തമാനങ്ങളെ തല ച്ചോറിനെത്തിക്കുവാനും സഹായിക്കുന്നു. ഇതും പുറമെ തലച്ചോറു പ്രധാനമായ അന്യ പ്രവൃത്തികളിലേർപ്പെട്ടി രിക്കുമ്പോഴോ, ഉറങ്ങുമ്പോഴോ ഇതു തലച്ചോറിന്റെ അധികാരം ഉപയോഗിച്ചു ചില്ലറ കാര്യങ്ങൾ നടത്തുന്നു.