താൾ:Praisham - Sreemoolam Malayala bhasha Grandhavali 1927.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

"ഭക്ത്യാ കല്യാ​ണമിത്രാ​ണി സേവേതേതരദുരഗഃ" -- ലിങ് -- ആത്മനേപദം. "മൂഢ ജഹീഹി ധനാഗമതൃഷ്ണാം കുരു സദ്ബുദ്ധിം മനസി വിതൃഷ്ണാം യല്ലഭസേ നിജകമ്മോർപാത്തം വിത്തം തേന വിനോദയ ചിത്തം" -- ലോട്ട് -- പരസ്മൈപദം. "പ്രതീച്ഛ ചൈനാം ഭദ്രം തേ പാണിം ഗ്രഹ്ണീഷ്വ പാണിനാ" -- ലോട്ട് -- പരസ്മൈപദവും ആത്മനേപദവും. "ആത്മാവാരേ ദൃഷ്ടവ്യഃ ശ്രോതവ്യോ മന്തവ്യോ നിദിദ്ധ്യാസിതവ്യഃ" -- തവ്യപ്രത്യയം. "ആപദി കിം കരണീയം സ്മരണീയം ചരണയുഗളമംബായാഃ" -- അനീയർപ്രതൃയം. "ഗേയം ഗിതാനാമസഹസ്രം ധ്യേയം ശ്രീപതിരൂപമജസ്രം നേയം സജ്ജനസംഗേ ചിത്തം ദേയം ദീനജനായ ച വിത്തം." -- യത് പ്രത്യയം. വിധിഭേദസ്വരൂപങ്ങളെ ഇപ്രകാരം നിരൂപണംചെയ്തു പ്രകൃത ത്തിൽ പ്രവേശിക്കുന്നു. ബ്രാഹ്മണക്ഷത്രിയവൈശ്യന്മാരുടെ ബാലന്മാർ ഉപനയനാൽ പൂർവം ശുദ്രതുല്യന്മാരാകുന്നു. "ജന്മനാ ജായതേ ശൂദ്രഃ കർമ്മണാ ജായതേ ദ്വിജഃ." എന്നു മഹാഭാരത്തിലും "ശുദ്രേണ ഹി സമസ്താവ- ദ്യാവദ്വേദേന ജായതേ." എന്നു ശാസ്ത്രാന്തരത്തിലും പറഞ്ഞുകാണുന്നതു മേൽ പറഞ്ഞ

അഭിപ്രായത്തെ സ്ഥിരീകരിക്കുന്നു. എന്നാൽ ബീജഗർഭസമുദ്ഭവ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.